കൊല്‍ക്കത്തയില്‍ ശ്യാമപ്രസാദ് ബാനര്‍ജിയുടെ പ്രതിമ തകര്‍ത്തു; ആറുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: ലെനിനും പെരിയാറിനും പിറകെ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ പ്രതിമക്കു നേരെയും അതിക്രമം. ഭാരതീയ ജന സംഘത്തിന്റെ സ്ഥാപക നേതാവ് പശ്ചിമ ബംഗാളിലെ കാളിഘട്ടിലെ മുഖര്‍ജിയുടെ പ്രതിമയാണ് വികൃതമാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ലെനിന്റെ പ്രതിമ തകര്‍ത്തത് ബംഗാളിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് പശ്ചിമ ബംഗാള്‍ ബി.ജെ.പി ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം ത്രിപുരയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ലെനിന്റെ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തിരുന്നു. പിന്നീട് തമിഴ്നാട്ടില്‍ പെരിയോറിന്റെ പ്രതിമയും തകര്‍ത്തിരുന്നു. ത്രിപുരയില്‍ പ്രതിമ തകര്‍ത്തത് ആഘോഷിച്ച് ബി.ജെ.പി നേതാവ് എച്ച രാജ ഫേസ് ബുക്ക് പോസ്റ്റിട്ടതിനു പിന്നാലെയായിരുന്നു ഇത്.
അതിനിടെ പ്രതിമ തകര്‍ക്കല്‍ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. സംഭവങ്ങളില്‍ ശക്തമായ നടപടി എടുക്കുാന്‍ ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."