HOME
DETAILS

ഭക്ഷ്യവിഷബാധ; സ്ഥാപനത്തില്‍ കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്തി

  
backup
March 07 2018 | 07:03 AM

%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%b5%e0%b4%bf%e0%b4%b7%e0%b4%ac%e0%b4%be%e0%b4%a7-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf


മാവൂര്‍: പാറമ്മല്‍ മഹ്‌ളറത്തുല്‍ ബദ്‌രിയ്യയിലെ അന്തേവാസികള്‍ക്ക് വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ടസാഹചര്യത്തില്‍ സ്ഥാപനം പരിശോധിച്ച മെഡിക്കല്‍ വിദഗ്ധസംഘത്തിന് കൂടുതല്‍ ക്രമക്കേടുകള്‍ കണ്ടെത്താനായി.
കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവിയും ചെറൂപ്പ ആശുപത്രിയുടെ അഡ്മിസ്‌ട്രേറ്റീവ് ഓഫിസറുമായ വി. ബിന്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ സ്ഥാപനം പരിശോധന നടത്തിയത്. ബുധനാഴ്ച വയറിളക്കവും ചര്‍ദിയും അനുഭവപ്പെട്ട 14കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ കുട്ടികളെ സ്ഥാപനത്തില്‍തന്നെ നിരീക്ഷണത്തില്‍വെക്കണമെന്നും പൂര്‍ണ വിശ്രമം ആവശ്യമാണെന്നും അരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും കുട്ടികളെ കൂട്ടത്തോടെ നാട്ടിലേക്ക് പറഞ്ഞയച്ചതില്‍ മെഡിക്കല്‍ സംഘം അതൃപ്തി അറിയിച്ചു.
ഇതേതുടര്‍ന്ന് മെഡിക്കല്‍സംഘം സ്ഥാപന പരിസരം പരിശോധിച്ചപ്പോള്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും പാചക തൊഴിലാളിയ്ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലെന്നും കണ്ടെത്തി.
സ്ഥാപന പരിസരം പരിശോധിച്ചപ്പോള്‍ കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ച് പരിസരത്താകെ മാലിന്യം കെട്ടിനില്‍ക്കുന്നതായും കണ്ടെത്തി. ഇത്തരം ഗുരുതരമായവീഴ്ചകള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. രോഗബാധിതരായതിനെതുടര്‍ന്ന് നാട്ടിലേക്ക് പറഞ്ഞുവിട്ട കുട്ടികളുടെ രക്ഷിതാക്കളുമായി മെഡിക്കല്‍സംഘം ബന്ധപ്പെട്ടുവരികയാണ്. കുട്ടികള്‍ കുടിക്കുന്ന വെള്ളം രാസപരിശോധനക്കായി വിദഗ്ധസംഘം ശേഖരിച്ചിട്ടുണ്ട്. പരിശോധനയില്‍ കമ്യൂണിറ്റി മെഡിസിന്‍ അസി. പ്രഫസര്‍മാരായ ഡോ. ബിന്‍സു വിജയന്‍, ഡോ. അനു മോഹന്‍ദാസ്, ഡോ. രജസി, സീനിയര്‍ മൈക്രോ ബയോളജിസ്റ്റ് ഡോ. സിഗ്‌നാച്ചി സാംഗ്മ, റസി. ഡോക്ടര്‍മാരായ മീര എസ്. നായര്‍, അജീബ, രോഷ്‌നി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ഉണ്ണികൃഷ്ണന്‍, സൂപ്പര്‍ വൈസര്‍ പി. മുരളീധരന്‍ എന്നിവരും നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  18 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  18 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  18 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  18 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ് കുഞ്ഞിന് ഗുരുതര പരുക്കേറ്റ സംഭവം; അധ്യാപികയേയും ഹെല്‍പറേയും സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  18 days ago
No Image

മരിച്ച ഇന്ത്യൻ പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങൾ ഏർപ്പെടുത്തി  ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് 

uae
  •  18 days ago
No Image

'ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാര്‍'; പാലക്കാട്ടെ പരാജയത്തിന് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

ഇസ്‌റാഈലിനെ വിറപ്പിച്ച് വീണ്ടും ഹിസ്ബുല്ലയുടെ മിസൈൽ വർഷം; 340 മിസൈലുകൾ, എങ്ങും അപായ സൈറണുകൾ, ടെൽ അവീവിൽ നാശനഷ്ടങ്ങളെന്ന് റിപ്പോർട്ട്

International
  •  18 days ago
No Image

 141 പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ കുടി നിര്‍മാണം പൂര്‍ത്തിയാക്കി ദുബൈ

uae
  •  18 days ago