ഒഫീര്‍ ഫെസ്റ്റ് ഭക്ഷ്യ മേളക്ക് തുടക്കം
കോഴിക്കോട്: കോഴിക്കോടിന്റെ സാംസ്‌കാരിക തനിമകളെ ഓര്‍മപ്പെടുത്തി ഒഫീര്‍ ഫെസ്റ്റ് ഭക്ഷ്യമേളയ്ക്ക് തിരി തെളിഞ്ഞു. കോഴിക്കോട് ആസ്പിന്‍ കോര്‍ട്ട് യാര്‍ഡ്‌സില്‍ നടക്കുന്ന മേള സാമൂതിരി രാജ കെ.സി ഉണ്ണി അനുജന്‍ രാജ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. എ പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. കേന്ദ്ര ടൂറിസം വകുപ്പ് റീജ്യനല്‍ ഡയറക്ടര്‍ സഞ്ജയ് ശ്രീവാസ്തവ, ജില്ലാ കലക്ടര്‍ ടി.കെ ജോസ്, കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ്, അബ്ദുല്‍ ഹമീദ്, കെ. സജീവ്കുമാര്‍, ഡാരിയസ് മാര്‍ഷന്‍, ഉമ്മി അബ്ദുല്ല ചടങ്ങില്‍ പങ്കെടുത്തു.
മേളയുടെ ഭാഗമായി സാംസ്‌കാരിക സദസ് സംഘടിപ്പിക്കും. ഡോ. എം ജി എസ് നാരായണന്‍, കെ കെ മുഹമ്മദ്, സണ്ണി എം കപ്പിക്കാട്, വി ആര്‍ സുധീഷ്, ഡോ. ഉമര്‍ തറമേല്‍, ഡോ. എം കെ മുനീര്‍, കല്പറ്റ നാരായണന്‍, പി കെ പോക്കര്‍ വിവിധ സെഷനുകളിലായി ഫെസ്റ്റില്‍ പങ്കെടുക്കും.
സാമുദായിക ജനവിഭാഗങ്ങളുടെ ഭക്ഷണവും സംസ്‌കാരവും പുനഃരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയുള്ള ഉദ്യമമാണ് 'ഒഫീര്‍ ഫെസ്റ്റ് ' എന്ന ഭക്ഷ്യമേള. കേരളത്തിന്റെ ആതിഥ്യം സ്വീകരിച്ച 12 വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഭക്ഷണവിഭവങ്ങളായിരിക്കും മേളയില്‍ പ്രാതിനിധ്യം അറിയിക്കുന്നത്.
ഇവരുടെയൊക്കെ രുചി വൈവിധ്യത്തെ കൂടി മനസിലാക്കാനുള്ള വേദിയാണ് ഒഫീര്‍ ഒരുക്കുന്നത്. മേള 11ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."