തലപ്പെരുമണ്ണ ഉപതെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു സറീന റഫീഖും ഷബ്‌ന നൗഫലും സ്ഥാനാര്‍ഥികള്‍
കൊടുവള്ളി: ഈ മാസം 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊടുവള്ളി നഗരസഭ 19ാം ഡിവിഷന്‍ തലപ്പെരുമണ്ണയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സറീന റഫീഖും എല്‍.ഡി.എഫ് ജനപക്ഷ മുന്നണി സ്ഥാനാര്‍ഥിയായി ഷബ്‌ന നൗഫലും പത്രിക നല്‍കി. വ്യാഴാഴ്ച പകല്‍ പതിനൊന്നോടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ഷബ്‌ന നൗഫല്‍ ആണ് വരണാധികാരിയായ ജില്ലാ പട്ടികവികസന ഓഫിസര്‍ സി. വിനോദ്കുമാര്‍ മുന്‍പാകെ ആദ്യം പത്രിക സമര്‍പ്പിച്ചത്.
എല്‍.ഡി.എഫ് നേതാക്കളായ കെ. ബാബു, വായോളി മുഹമ്മദ്, സി.പി നാസര്‍കോയ തങ്ങള്‍, കെ സി എന്‍ അഹമ്മദ്കുട്ടി, ഒ.ടി സുലൈമാന്‍, ഇ.സി മുഹമ്മദ് എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. ഉച്ചക്ക് പന്ത്രണ്ടരയോടെ ലീഗ് ഓഫിസില്‍ നിന്ന് പ്രകടനമായെത്തിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി പത്രിക നല്‍കിയത്. വി എം ഉമ്മര്‍ മാസ്റ്റര്‍,വി കെ അബ്ദുഹാജി, എ പി മജീദ് മാസ്റ്റര്‍, കെ കെ എ കാദര്‍, ഷെരീഫ കണ്ണാടിപ്പൊയില്‍ തുടങ്ങിയ നേതാക്കള്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
വനിതാ ലീഗ് പ്രവര്‍ത്തകയും തലപ്പെരുമണ്ണ ജി.എം.എല്‍.പി സ്‌കൂള്‍ പി.ടി.എ അംഗവുമാണ് യുഡിഎഫ് സ്ഥാനാര്‍ഥി സറീന റഫീഖ്. കുന്ദമംഗലം ഗവണ്‍മെന്റ് കോളജ് അധ്യാപകന്‍ പ്രൊഫ.മുഹമ്മദ് നൗഫലിന്റെ ഭാര്യയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഷബ്‌ന നൗഫല്‍. മുസ്‌ലിംലീഗ് അംഗമായിരുന്ന റസിയ ഇബ്രാഹിം രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. 1001 വോട്ടര്‍മാരുണ്ടണ്ടായിരുന്ന ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷന്‍ കമ്മീഷന്‍ വോട്ടര്‍ പട്ടിക പുതുക്കിയതില്‍ 185 വോട്ടര്‍മാരെ പുതുതായി ചേര്‍ത്തു.
203 പേരെ പുറത്താക്കിയിട്ടുമുണ്ട്. മാര്‍ച്ച് ഒന്നിനാണ് വോട്ടെണ്ണല്‍. ഇരു സ്ഥാനാര്‍ഥികളും വീടുകള്‍ കയറിയുള്ള ഒന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നാളെ വൈകിട്ട് ഏഴിന് തലപ്പെരുമണ്ണയില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."