ചാലിയം മുരുകല്ലിങ്ങല്‍ കടവ്:
മാലിന്യങ്ങളടിഞ്ഞ് ദുര്‍ഗന്ധ പൂരിതമാകുന്നുചാലിയം: പുഴയോരത്ത് അടിയുന്ന മാലിനന്യങ്ങള്‍ കൊണ്ട്‌പൊറുതിമുട്ടുകയാണ് മുരുകല്ലിങ്ങല്‍ കടവ് നനിവാസികള്‍, വടക്കുമ്പാട് പുഴ ഒഴുകി വരുന്ന വഴിയിലെല്ലാം നനിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ ഒന്നിച്ചു വന്നടിയുന്നതാണ് കടവ് നനിവാസികളുടെ ജീവിതം ദുര്‍ഗന്ധപൂരിതമാക്കുന്നത്. അറവുശാലകളില്‍ നിന്നും ആഘോഷ സ്ഥലങ്ങളില്‍ നിന്നും പ്ലാസ്റ്റിക് കവറുകളിലും ചാക്കുകളിലുമാക്കി പുഴയില്‍ ഒഴുക്കുന്ന മാലിന്യങ്ങളെല്ലാം വന്നടിയുന്നത് ഇവിടുത്തെ തീരത്താണ്.
വടക്കുമ്പാട് റെയില്‍പാലം, കരുവന്‍തിരുത്തി പാലം, കല്ലമ്പാറ പാലം എന്നിവിടങ്ങളാണ് അറവ് മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്ന പ്രധാന സ്ഥലങ്ങളെന്ന് നനാട്ടുകാര്‍ പറഞ്ഞു.
പ്ലാസ്റ്റിക് കുപ്പികള്‍, ഡിസ്‌പോസിബിള്‍ പ്ലെയിറ്റുകള്‍, പ്ലാസ്റ്റിക് ഗ്ലാസുകള്‍ , കവറുകള്‍ തുടങ്ങി മാലിന്യത്തിന്റെ ചീഞ്ഞ് നാറുന്ന വലിയൊരു ശേഖരം തന്നെയുണ്ട് പുഴയോരത്ത് .
ദുര്‍ഗന്ധം അസഹ്യമാകുമ്പോള്‍ പരിസരവാസികള്‍ ഇവ കുത്തിയിളക്കി ഒഴുക്കിവിടാന്‍ ശ്രമിക്കാറുണ്ടെങ്കിലും ചാക്കുകളില്‍ കെട്ടി തള്ളുന്ന മാലിനന്യങ്ങള്‍ ഒഴുകാതെ വീണ്ടും അടിയുന്ന അവസ്ഥയാണ്. ഇവയ്ക്കുള്ളില്‍ ചീഞ്ഞളിയുന്ന അവശിഷ്ടങ്ങള്‍ കാക്കകള്‍ വീടുകളിലെ ജലസംഭരണികളില്‍ കൊത്തിയിടുന്നത് ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നു. ദുര്‍ഗന്ധത്തിന് പുറമെ ഈച്ച, കൊതുക്, പ്രാണി ശല്യവും ഇവിടെ വര്‍ധിച്ചു വരുന്നതായി പരിസരവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."