HOME
DETAILS
MAL
കലക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം: അപേക്ഷ ക്ഷണിച്ചു
backup
March 07 2018 | 07:03 AM
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ അടുത്ത ബാച്ചിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ജില്ലാ കലക്ടറുടെ കീഴില്‍ സാമൂഹ്യപ്രാധാന്യമുള്ള പദ്ധതികളില്‍ മൂന്നു മാസത്തില്‍ കുറയാതെ പ്രവര്‍ത്തിക്കാന്‍ തയാറുള്ള ബിരുദധാരികളായ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
വിവിധ പദ്ധതികളില്‍ ജില്ലഭരണകൂടവുമായി അടുത്ത് പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കുന്നതാണ് ഈ പദ്ധതി. കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ കൊണ്ട് 100ലേറെ യുവതീ യുവാക്കള്‍ ഈ പദ്ധതിയിലൂടെ പരിശീലനം നേടിയിട്ടുണ്ട്. സ്‌റ്റൈപ്പന്റ് ഇല്ല. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ടാവും. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 12നു മുന്‍പ് ബയോഡാറ്റ സഹിതം ുൃീഷലരരേലഹഹരഹ@േഴാമശഹ.രീാഎന്ന ഇ മെയിലിലേക്ക് അപേക്ഷ അയക്കേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."