നിയമന തിയതി മുതല്‍ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന്
കോഴിക്കോട്: കേരളത്തിലെ എയിഡഡ് സ്‌കൂളുകളില്‍ 2006-2011 കാലയളവില്‍ നിയമിതരായ അധ്യാപകരുടെ നിയമന തിയതി മുതലുള്ള അംഗീകാരവും ആനുകൂല്യങ്ങളും ഉടന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇത്തരം അധ്യാപകരുടെ കൂട്ടായ്മയായ ന്യൂലി അപ്രൂവ്ഡ് ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അധ്യാപകരുടെ സംസ്ഥാനതല കണ്‍വന്‍ഷന്‍ കോഴിക്കോട് തളി ഗവ. യു.പി സ്‌കൂളില്‍ നടന്നു.
നിയമന തിയതി മുതലുള്ള നിയമന അംഗീകാരവും ആനുകൂല്യങ്ങളും അംഗീകരിക്കാത്തതിന്റെ ഭാഗമായി മൂവ്വായിരത്തോളം അധ്യാപകരുടെ സീനിയോറിറ്റി ഉള്‍പ്പെടെയുള്ള സര്‍വിസ് പ്രശ്‌നങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും നിയമന തിയതി മുതലുള്ള സര്‍വിസ് അംഗീകരിച്ചു കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് റദ്ദു ചെയ്ത നടപടി പുന:പരിശോധിച്ച് അധ്യാപകരുടെ നിയമന തിയതി മുതലുള്ള നിയമന അംഗീകാരവും മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ഉടന്‍ പുനഃസ്ഥാപിക്കണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
എന്‍. ഷിജു ഉദ്ഘാടനം ചെയ്തു. നസറുദ്ദീന്‍ കൊല്ലം അധ്യക്ഷനായി. നജീബ് മണ്ണാര്‍ വയനാട്, കെ. ഷഫീര്‍ പാലക്കാട് പ്രസംഗിച്ചു. അനൂപ് അന്നശ്ശേരി സ്വാഗതവും ദേവരാജന്‍ കണ്ണൂര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."