താജ്മഹലിനെ ക്ഷേത്രമാക്കാന്‍ അസാമാന്യ തൊലിക്കട്ടി വേണം: എം.ജി.എസ്
കോഴിക്കോട്: താജ്മഹല്‍ തര്‍ക്ക സ്മാരകമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നും അതിന്റെ നിര്‍മാണത്തെ കുറിച്ചും അതില്‍ പങ്കാളികളായവരെ കുറിച്ചും കൃത്യമായ കണക്കുകളുണ്ടായിട്ടും അതു ക്ഷേത്രമാണെന്നും പറയാന്‍ അസാമാന്യമായ തൊലിക്കട്ടി വേണമെന്നും എം.ജി.എസ് നാരായണന് പറഞ്ഞു. ഭാഷാ സമന്വയവേദി സംഘടിപ്പിച്ച അയോധ്യയും താജ്മഹലും ചരിത്ര സത്യങ്ങളിലെ കാണാപ്പുറങ്ങള്‍ എന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താജ്മഹല്‍ 11ാം നൂറ്റാണ്ടിലെ ക്ഷേത്രമായിരുന്നു എന്ന അവകാശവാദം അശാസ്ത്രീയവും വസ്തുതകള്‍ക്കു നിരക്കാത്തതുമാണെന്ന് പ്രമുഖ ആര്‍ക്കിയോളജിസ്റ്റ് കെ.കെ മുഹമ്മദ് പറഞ്ഞു. താജ്മഹലിന്റെ വാസ്തു രീതി തന്നെയാണ് ഈ വാദത്തിന്റെ അശാസ്ത്രീയത ബോധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ മുഹമ്മദിന്റെ 'ഞാന്‍ ഭാരതീയന്' എന്ന പുസ്തകത്തിന്റെ ഹിന്ദി പതിപ്പ് എം.ജി.എസ് ഡോ. ആര്‍സുവിന് നല്കി പ്രകാശനം ചെയ്തു.പ്രൊഫ. വി. നാരായണന്‍കുട്ടി അധ്യക്ഷനായി. ഡോ പി.കെ ചന്ദ്രന് സ്വാഗതവും ഡോ. പി.കെ രാധാമണി നന്ദിയും പറഞ്ഞു. ഡോ.ഒ. വാസവനാണ് പുസ്തകം പരിഭാഷപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."