എസ്.എസ്.എല്‍.സി: ജില്ലയില്‍ ഇന്ന് 44991 വിദ്യാര്‍ഥികള്‍ പരീക്ഷാ ഹാളിലേക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് എസ്.എസ്.എല്‍.സി പരീക്ഷാ ഹാളിലെത്തുന്നത് 44991 വിദ്യാര്‍ഥികള്‍. രാവിലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയും ഉച്ചക്ക് എസ്.എസ്.എല്‍.സി പരീക്ഷയുമാണ് നടക്കുക. പരീക്ഷയ്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ അറിയിച്ചു. ചോദ്യക്കടലാസുകള്‍ 21 കേന്ദ്രങ്ങളിലായി എത്തിച്ചിട്ടുണ്ട്. ഇന്ന് ഇവ സ്കൂളുകളിലെത്തിക്കും. രണ്ടിന് ആരംഭിക്കുന്ന പരീക്ഷക്ക് 1.30 ഓടെ കുട്ടികള്‍ ഹാളില്‍ എത്തണം. 1.45 വരെ കൂള്‍ ഓഫ് ടൈം ആണ്. പരാക്ഷാര്ഥികളില് 22982 പേര് ആണ്‍കുട്ടികളും 22009 പേര് പെണ്‍കുട്ടികളുമാണ്. എയ്ഡഡ് സ്കൂളുകളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളുള്ളത്. 26081പേര്. സര്‍ക്കാര്‍ വിദ്യാലയത്തില്‍ നിന്നും 17035 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നുണ്ട്. 210ഓളം സ്കൂളുകളിലായി പരീക്ഷക്കുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
ഒരു മാസത്തോളം ലഭിച്ച പഠനാവധി ദിവസങ്ങളിലെ പരിശ്രമങ്ങള്‍ ഉത്തരക്കടലാസിലേക്ക് പകര്‍ത്താന്‍ ആത്മവിശ്വാസത്തോടെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷാഹാളിലേക്ക് പോകുന്നത്. 28ാം തിയതി വരെ പരീക്ഷയുള്ളതിനാല്‍ ഇതിനിടയിലും പഠിക്കാന്‍ ദിവസങ്ങല് ലഭിക്കുമെന്നത് വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമേകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."