അബ്ദുല്ലയുടെ വിയോഗത്തില്‍ അനുശോചിച്ചു
കല്‍പ്പറ്റ: സുപ്രഭാതം ദിനപത്രം, വയനാട് വിഷന്‍ ചാനല്‍ എന്നിവയുടെ പനമരത്തെ ലേഖകന്‍ കെ.കെ അബ്ദുല്ലയുടെ നിര്യാണത്തില്‍ വയനാട് പ്രസ്‌ക്ലബ് അനുശോചിച്ചു. മാധ്യമ പ്രവര്‍ത്തന രംഗത്ത് സ്വന്തമായ വ്യക്തിമുദ്രപതിപ്പിച്ച ഇദ്ദേഹം ജീവകാരുണ്യരംഗത്തും സജീവമായിരുന്നതായി പ്രസ്‌ക്ലബ് അനുസ്മരിച്ചു.
പുല്‍പള്ളി: മാധ്യമ പ്രവര്‍ത്തകനായിരുന്ന കെ.കെ അബ്ദുല്ലയുടെ നിര്യാണത്തില്‍ പുല്‍പള്ളി പ്രസ്‌ക്ലബ്ബ് അനുശോചിച്ചു. പ്രസിഡന്റ്് സി.ഡി ബാബു അധ്യക്ഷനായി. ബെന്നി മാത്യു, സാജന്‍ മാത്യു, ബാബു വടക്കേടത്ത്, ബാബു നമ്പുടാകം, ഗിരീഷ്, കെ.ജെ ജോബി, ബിന്ദു ബാബു സംസാരിച്ചു.
പനമരം: മാധ്യമപ്രവര്‍ത്തനായിരുന്ന കെ.കെ അബ്ദുല്ലയുടെ നിര്യാണത്തില്‍ കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍ യൂണിയന്‍ ജില്ലാ കമ്മറ്റി അനുശോചിച്ചു. പ്രാദേശിക മാധ്യമ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിച്ച അബ്ദുല്ലയുടെ വിയോഗം നാടിന് തീരാ നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സി.ഡി ബാബു, ഇല്ല്യാസ് മേപ്പാടി, ബിജു നാട്ടുനിലം, അബുതാഹിര്‍, എ.സി ബൈജു, സിദ്ധിഖ്, മഹേഷ്, കെ.ജെ ജോബി, ബിന്ദു ബാബു സംസാരിച്ചു.
സുല്‍ത്താന്‍ ബത്തേരി: പനമരം പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറിയും മാധ്യമപ്രവര്‍ത്തകനുമായ കെ.കെ അബ്ദുല്ലയുടെ നിര്യാണത്തില്‍ സുല്‍ത്താന്‍ ബത്തേരി പ്രസ്സ്‌ക്ലബ്ബ് അനുശോചിച്ചു. യോഗത്തില്‍ പ്രസിഡന്റ് എന്‍.എ സതീഷ് അധ്യക്ഷനായി. സെക്രട്ടറി മധുനടേഷ്, സെയ്തലവി പൂക്കളം, സതീശന്‍നായര്‍, കോണിക്കല്‍ ഖാദര്‍, എ.സി ബൈജു, പ്രദീപ് പി.വി, ബൈജു ഐസക്, സി.പി അരവിന്ദ്, സൈഫുദ്ദീന്‍, അബൂതാഹിര്‍, പി മോഹനന്‍, ജയരാജ് ബത്തേരി, കെ.ജെ ജോസ് സംസാരിച്ചു.
പനമരം: പനമരം പ്രസ്‌ഫോറം ഭാരവാഹിയും സുപ്രഭാതം ദിനപത്രം, വയനാട് വിഷന്‍ചാനല്‍ എന്നിവയുടെ പനമരം റിപ്പോര്‍ട്ടറും പ്രമുഖ പൊതുപ്രവര്‍ത്തകനുമായ കൈതക്കല്‍ കൂട്ടക്കടവത്ത് അബ്ദുല്ലയുടെ നിര്യാണത്തില്‍ പനമരം ടൗണ്‍ ഡവലപ്പ്‌മെന്റ് കമ്മറ്റി അനുശോചിച്ചു. അബ്ദുള്‍ അസീം, വെള്ളേരി അസൈനാര്‍, റിയാസ് തിരുവാള്‍, മഹേഷ് കുമാര്‍, സാലിം കോവ, ഷൈജല്‍ എം.കെ, നിസാം, കെ.ടി ഖാലിദ് സംസാരിച്ചു.
പനമരം: അബ്ദുല്ലയുടെ നിര്യാണത്തില്‍ ആദര സൂചകമായി പനമരത്ത് വ്യാപാരികള്‍ ഉച്ചക്ക് ഒന്നുവരെ കടകള്‍ അടച്ചു ഹര്‍ത്താല്‍ ആചരിച്ചു. ടൗണില്‍ മൗന ജാഥയും നടത്തി. ഖബറടക്കത്തിന് ശേഷം പനമരം വ്യാപാര ഭവന് താഴെ അനുശോചന യോഗം നടന്നു. മാധ്യമ പ്രവര്‍ത്തനത്തിനൊപ്പം പനമരത്തെ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യമായിരുന്നു അബ്ദുല്ലയെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തില്‍ കെ.ടി ഇസ്മയില്‍ സ്വാഗതം പറഞ്ഞു. എം.കെ നാസര്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍, എം.സി സെബാസ്റ്റ്യന്‍, അഡ്വ. ജോര്‍ജ് വാത്തുപറമ്പില്‍, കണ്ണോളി മുഹമ്മദ്, ഉസ്മാന്‍ മുസ്‌ലിയാര്‍, കെ.സി ജബ്ബാര്‍, പി മധുമാസ്റ്റര്‍, പനമരം എസ്.ഐ സക്കറിയ, ഷാജി പുളിക്കല്‍, വാസു അമ്മാനി, ബെന്നി അരിഞ്ചേര്‍മല, കെ അബ്ദുള്‍ അസീസ്, കെ.പി ഷിജു, സജേഷ് സെബാസ്റ്റ്യന്‍, ടി.കെ ഭൂഭേഷ്, എന്‍.കെ രാജന്‍, ക്ലീറ്റസ് കിഴക്കേമഠം, പി ബിജു, ഇബ്രാഹിം, യു അബ്ദുള്‍ സലാം സംസാരിച്ചു.
മാനന്തവാടി: പനമരം പ്രസ് ഫോറം ഭാരവാഹിയും സുപ്രഭാതം ദിനപത്രം, വയനാട് വിഷന്‍ ചാനല്‍ എന്നിവയുടെ ലേഖകനുമായ കെ.കെ അബ്ദുല്ലയുടെ നിര്യാണത്തില്‍ മാനന്തവാടി പ്രസ് ക്ലബ്ബ് അനു ശോച്ചിച്ചു. സുരേഷ് തലപ്പുഴ, ബിജു കിഴക്കേടം, അരുണ്‍ വിന്‍സെന്റ്, കെ.എം ഷിനോജ്, എ ഷമീര്‍, അശോകന്‍ ഒഴക്കോടി, കെ.എസ് സജയന്‍, അബ്ദുല്ല പള്ളിയാല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."