HOME
DETAILS

വ്യാജ പാസ് ഉപയോഗിച്ച് മണല്‍ കടത്ത്

  
backup
June 01 2016 | 22:06 PM

%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%9c-%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a3

ചെറുപുഴ: വ്യാജ പാസ് ഉപയോഗിച്ച് മണല്‍ കടത്തുന്ന മൂന്നംഗ സംഘം അറസ്റ്റില്‍. പ്രാപ്പൊയില്‍ സ്വദേശി ചാലയില്‍ വളപ്പില്‍ റംഷാദ്(30), വങ്ങാട് സ്വദേശി ഒതയോത്ത് മുഹമ്മദ് സമീര്‍(19), വയക്കരയിലെ തയ്യില്‍ നിഷാദ്(26) എന്നിവരെയാണ് ചെറുപുഴ എസ്.ഐ കെ.വി സ്മിതേഷും സംഘവും അറസ്റ്റു ചെയ്തത്. ഇവരുടെ വാഹനവും പാസ് നിര്‍മാണത്തിനുപയോഗിച്ച ലാപ്‌ടോ   പ്, കംപ്യൂട്ടര്‍, പ്രിന്റര്‍, വ്യാജ സീലുകള്‍, പേപ്പറുകള്‍ എന്നിവ      പിടിച്ചെടുത്തു. ആറോളം വ്യാജ പാസുകളും കണ്ടെടുത്തു.
വ്യാജ പാസ് ഉപയോഗിച്ച് മണല്‍ കടത്തുന്നുണ്ടെന്നുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം പിടിയിലായത്. ഇന്നലെ ഉച്ചയോടെ മണലുമായി എത്തിയ ലോറി പരിശോധിച്ചപ്പോഴാണ് വ്യാജ പാസ് കണ്ടെത്തിയത്. റംഷാദാണ് ലോറി ഓടിച്ചിരുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്. വിദ്യാര്‍ഥിയായ മുഹമ്മദ് സമീര്‍ വ്യാജ പാസ് നിര്‍മിച്ച് റംഷാദിനെ ഏല്‍പിക്കുകയാണ് പതിവ്. അതിനുള്ള പ്രിന്റര്‍ റംഷാദ് വാങ്ങിക്കൊടുക്കുകയായിരുന്നു.
പ്രിന്ററും ലാപ്‌ടോപും സീലുകളും വ്യാജ പാസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകളും സമീറിന്റെ വീട്ടില്‍ നിന്നു പൊലിസ് കണ്ടെത്തുകയായിരുന്നു. പാസ് കംപ്യൂട്ടറില്‍ പ്രിന്റ് ചെയ്തതിനു ശേഷം ഒറിജിനല്‍ പാസിന്റെ ഹോളോഗ്രാം പറിച്ചെടുത്ത് ഒട്ടിക്കുകയാണ് പതിവെന്ന് ഇവര്‍ പൊലിസിനോട് പറഞ്ഞു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഫ്രാന്‍സിസ്, പ്രസേനന്‍ ഭാസ്‌കരന്‍, ജയന്‍ എന്നിവരും   പൊലിസ് സംഘത്തിലുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  11 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago