HOME
DETAILS
MAL
വിപ്പ് ലംഘിച്ചവര്ക്കെതിരേ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും: ജനതാദള്‍ (യു)
backup
March 07 2018 | 07:03 AM
കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയില്‍ വിപ്പ് ലംഘിച്ച് എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്ത ജെ.ഡി.യു കൗണ്‍സിലര്‍മാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയകുമാര്‍ എഴുത്തുപള്ളി പറഞ്ഞു.
വിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ 120 ദിവസം കൊണ്ട് തീര്‍പ്പ് കല്‍പ്പിക്കണമെന്നതാണ് നിയമം. അതേസമയം വിശ്വാസവേട്ട് തേടുന്നതിന് മുമ്പ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന പ്രക്രിലയാണ് കല്‍പ്പറ്റയില്‍ നടന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും തുടര്‍നടപടികള്‍ക്കായി ഉടന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."