മതബോധത്തിലും മതസൗഹാര്‍ദത്തിലും സമസ്ത കേരളീയരെ ഒന്നാമതെത്തിച്ചു: മുക്കം ഉമര്‍ ഫൈസി
കല്‍പ്പറ്റ: മതപണ്ഡിതരും സമൂഹത്തിലെനേതാക്കളും ഒന്നിച്ചു പ്രവര്‍ത്തിച്ചതിന്റെ പരിണിത ഫലമാണ് രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ വ്യത്യസ്ഥമാക്കുന്നതെന്നും പാരമ്പര്യത്തിലും പൈതൃകത്തിലുമൂന്നി സമസ്ത നയിച്ച വിദ്യാഭ്യാസ വിപ്ലവമാണ് ഈയൊരു ചരിത്രനേട്ടത്തിന് കാരണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.
ലോകത്ത് മറ്റൊരു സംഘടനയും നടത്തിയിട്ടില്ലാത്ത മദ്‌റസാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് സമസ്ത കേരളാ ജംഇയത്തുല്‍ ഉലമായാണെന്നും ഇസ്്‌ലാമിക രാജ്യങ്ങളില്‍ പോലും കാണാത്ത മത ചൈതന്യത്തിന് നിദാനം സമസ്തയുടെ ചരിത്രപരമായ ഈ പ്രവര്‍ത്തനമാണെന്നും ആദര്‍ശവ്യതിയാനം സംഭവിച്ചവര്‍ പോലും സമസ്തയുടെ ഈ പ്രവര്‍ത്തനം കടമെടുത്തതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പൈതൃകത്തിലേക്ക് വിജയത്തിലേക്ക് എന്ന പ്രമേയത്തില്‍ ഏപ്രില്‍ 20ന് പനമരത്ത് നടക്കുന്ന സമസ്ത ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ കല്‍പ്പറ്റയില്‍ നടത്തിയ ലീഡേഴ്‌സ് സമ്മിറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്്‌ലിയാര്‍ അധ്യക്ഷനായി. മദ്‌റസകള്‍ മികവിന്റെ കേന്ദ്രങ്ങള്‍, മഹല്ലുകള്‍ ഉമ്മത്തിന്റെ കരുത്തിന് എന്നീ വിഷയങ്ങള്‍ യഥാക്രമം പിണങ്ങോട് അബൂബക്കര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ അവതരിപ്പിച്ചു.
എസ് മുഹമ്മദ് ദാരിമി സമ്മേളന പ്രൊജക്ടും പി ഇബ്‌റാഹിം മാസ്റ്റര്‍ കര്‍മപദ്ധതിയും അവതരിപ്പിച്ചു. വി മൂസക്കോയ മുസ്‌ലിയാര്‍, കാഞ്ഞായി മമ്മൂട്ടി മുസ്‌ലിയാര്‍, എം.എ മുഹമ്മദ് ജമാല്‍, എം.കെ അബൂബക്കര്‍ ഹാജി, പി.സി ഇബ്‌റാഹിം ഹാജി, ഇബ്‌റാഹിം ഫൈസി, ഹനീഫല്‍ ഫൈസി, ഇബ്‌റാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി, ജഅഫര്‍ ഹൈതമി, സി അബ്ദുല്‍ ഖാദിര്‍, ഉസ്മാന്‍ ഫൈസി, മൊയ്തീന്‍ കുട്ടി യമാനി, എം.എ ഇസ്മായില്‍ ദാരിമി സംസാരിച്ചു. ജില്ലാ സെക്രട്ടറി എം മുഹമ്മദ് ബഷീര്‍ സ്വാഗതവും കണ്‍വീനര്‍ എ അഷ്‌റഫ് ഫൈസി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."