സ്‌കൂള്‍ വാര്‍ഷികവും യാത്രയയപ്പും
പൊന്നാനി: പള്ളപ്രം എ.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷികവും വിരമിക്കുന്ന സി.കെ ലൂസി ടീച്ചര്‍ക്കുള്ള യാത്രയയപ്പും പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.പി ഇബ്‌റാഹിം അധ്യക്ഷനായി.
പഠനത്തില്‍ മികവുപുലര്‍ത്തിയ 39 വിദ്യാര്‍ഥികള്‍ക്ക് മുന്‍ മാനേജര്‍ ഏച്ചുനായര്‍ സ്മാരക കാഷ് പ്രൈസ് വിതരണം ചെയ്തു. നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ റീന പ്രകാശന്‍, കെ.പി മുഹമ്മദലി, ബി.പി.ഒ വി.കെ പ്രശാന്ത്, മാനേജര്‍ പി. ജനാര്‍ദ്ദനന്‍, ഡയറ്റ് ലക്ചറര്‍ രാജന്‍ മാസ്റ്റര്‍, അഷ്‌റഫ് പൊന്നാനി, റിട്ട. അധ്യാപകരായ കാതറിന്‍, അബ്ദുല്ല, ലൈല, പ്രമീള, പത്മജ, ജയശ്രീ, ഘോഷവതി, പി.ടി.എ ഭാരവാഹികളായ ഹംസ, റംസീന, സരസ്വതി, എച്ച്.എം റെയ്‌സി എം.വി, സ്‌കൂള്‍ ലീഡര്‍ സുഹൈല്‍, കെ. ജമാല്‍, ജൂലിഷ് എബ്രഹാം, ദിപു ജോണ്‍, റഫീഖ് സംസാരിച്ചു. അബ്ദുല്‍ വാഹിദ്, സുഹൈല്‍, അഫ്‌റ ഷെറി, അസ്‌ലഹമോള്‍ എന്നിവര്‍ക്ക് പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."