തിരൂര്‍ ഫയര്‍സ്‌റ്റേഷനിലെ സര്‍ക്കാര്‍ ഭൂമി തര്‍ക്കം രേഖകള്‍ പരിശോധിച്ച് നിയമ നടപടിയെന്ന് കലക്ടര്‍
തിരൂര്‍: ഫയര്‍സ്റ്റേഷന്‍ പരിസരത്തെ സര്‍ക്കാര്‍ ഭൂമി സംബന്ധിച്ച ഭൂമിതര്‍ക്കം പരിഹരിക്കുന്നതിന്റെ ഭാഗമായി കലക്ടര്‍ അമിത് മീണ സ്ഥലം സന്ദര്‍ശിച്ചു. ചൊവ്വാഴ്ച പകല്‍ പതിനൊന്നോടെയായിരുന്നു സന്ദര്‍ശനം. ഫയര്‍സ്റ്റേഷന്‍ പ്രദേശത്തെ സര്‍ക്കാര്‍ ഭൂമിയുടെ അതിരുകളും കലക്ടര്‍ നേരിട്ട് മനസിലാക്കി. ഇതിന് ശേഷം ഫയര്‍സ്റ്റേഷനകത്ത് പ്രവേശിച്ച കലക്ടറും സംഘവും 74 സെന്റ് സര്‍ക്കാര്‍ ഭൂമിയുടെ രേഖകളും പരിശോധിച്ചു.
രേഖകള്‍ വിശദമായി പരിശോധിച്ച് നിയമപരമായി ഉചിതമായ തീരുമാനമെടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു. തിരൂര്‍ റെയില്‍വേ സ്റ്റേഷന് തെക്കുഭാഗത്ത് ഫയര്‍സ്റ്റേഷന്‍ നിലനില്‍ക്കുന്ന പ്രദേശത്തെ 74 സെന്റ് സ്ഥലത്തില്‍ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കണമെന്ന ആവശ്യവുമായി ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ നേരത്തെ തന്നെ സര്‍ക്കാറിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇതില്‍ 28 സെന്റ് സ്ഥലം വയോജന കേന്ദ്രവും പാര്‍ക്കും സ്ഥാപിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരൂര്‍ നഗരസഭ സര്‍ക്കാരിലേക്ക് കത്ത് നല്‍കിയ സാഹചര്യത്തിലും പ്രദേശത്തെ ഏതാനും കുടുംബങ്ങള്‍ ഫയര്‍സ്റ്റേഷന് മുന്നിലൂടെ പൊതുവഴിയുണ്ടെന്ന് ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലുമാണ് നിജസ്ഥിതി നേരിട്ടറിയാന്‍ കലക്ടറെത്തിയത്. എന്നാല്‍ കലക്ടറെത്തുന്നതിന് മുന്‍പ് തന്നെ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എസ്. ഗിരീഷ്, വൈസ് ചെയര്‍പേഴ്‌സണ്‍ മുനീറാ കിഴക്കാംകുന്നത്ത്, കൗണ്‍സിലര്‍മാരായ കെ. ബാവ, പി.ഐ റൈഹാനത്ത് സ്ഥലത്തെത്തിയിരുന്നു. ഫയര്‍സ്റ്റേഷനിലൂടെയുള്ള റോഡ് വഴി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ഗതാഗതസൗകര്യം അനുവദിക്കുന്നതിന് സൗകര്യമൊരുക്കുകൊടുക്കണമെന്ന് നഗരസഭാ അധികൃതര്‍ കലക്ടറോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."