മങ്കട ബ്ലോക്കില്‍ സ്തനാര്‍ബുദ പഠന പരിശീലന ക്യാംപ്
മങ്കട: ജില്ലാ പഞ്ചായത്തിന്റെ മങ്കട ബ്ലോക്ക് പഞ്ചായത്തുതല സ്തനാര്‍ബുദ പഠന പരിശീലന ക്യാംപ് മക്കരപ്പറമ്പില്‍ നടന്നു. 600 ഓളം പേര് പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി ചെയര്മാന് ഉമ്മര്‍ അറക്കല്‍ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത്, സ്വിങ് കേരള, തൃശൂര്‍ വെല്‍നസ് ഫൗണ്ടേഷന് എന്നിവരുടെ സഹകരണത്തോടെയാണ് ഏകദിന പരിശീലന ക്യാംപ് ഒരുക്കിയത്.
ബ്ലോക്ക് പ്രസിഡന്റ് ഇ. സഹീദ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം സലീം കുരുവമ്പലം പദ്ധതി വിശദീകരിച്ചു. അംഗങ്ങളായ എം.ടി സലീന, ടി.കെ റഷീദലി, സറീന ഹസീബ്, ബ്ലോക്ക് സ്ഥിരസമിതി ചെയര്‍ പേഴ്സന്‍ ഷാലി സേവ്യര്‍. പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി യൂസുഫ്, ഹബീബ കരുവള്ളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്‍.കെ അസ്കറലി, അംഗങ്ങായ അബ്ദുസ്സലാം, കെ.ടി ഹലീമ, നസീമ, എന്‍. സുബൈദ, സാജു, ഹെല്‍ത്ത് സൂപ്രവൈസര്‍ രാധാകൃഷ്ണന് സംസാരിച്ചു. ഹുസൈന് ചെറുതുരുത്തി ക്ലാസെടുത്തു. സ്വിങ് ഭാരവാഹികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."