സ്‌കൂള്‍ വളപ്പിലെ പച്ചക്കറി കൃഷിക്ക് നൂറുമേനി
കൊണ്ടോട്ടി: വിദ്യാര്‍ഥികള്‍ സ്‌കൂള്‍ പരിസരത്ത് എന്‍.എസ്.എസ് ക്യാംപിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച പച്ചക്കറി കൃഷി കുരുന്നുകള്‍ നട്ടുനനച്ചു വളര്‍ത്തി വിളവെടുത്തു. കാഞ്ഞിരപ്പറമ്പ് ജി.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരുമാണ് കഴിഞ്ഞദിവസം ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ വളപ്പിലെ കൃഷി വിളവെടുത്തത്.
മേലങ്ങാടി ഗവ. വെക്കേഷണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ സഹവാസ ക്യാംപിന്റെ ഭാഗമായാണ് സ്‌കൂള്‍ വളപ്പില്‍ കൃഷിയിറക്കിയത്. സ്‌കൂളിന് സമീപത്തെ വീടുകളിലും വിദ്യാര്‍ഥികള്‍ കൃഷിയിറക്കിയിരുന്നു.സ്‌കൂളില്‍ നടന്ന വിളവെടുപ്പുല്‍സവത്തിന് കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍മാരായ മിനിമോള്‍, രജനി, പ്രധാനാധ്യാപിക സീനി ടീച്ചര്‍, സുധീരന്‍ ചീരക്കൊട, പി.ടി.എ പ്രസിഡന്റ് ഷംസു ചാലാക്കല്‍, അധ്യാപകരായ ബാലചന്ദ്രന്‍, ജംഷീര്‍, പ്രസീത മോള്‍, റുഖിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."