കിഴിശ്ശേരിയില്‍ വയല്‍ നികത്തി അനധികൃത എംസാന്‍ഡ് യൂനിറ്റ് പ്രവര്‍ത്തനം സജീവം
കിഴിശ്ശേരി: കൃഷിയിറക്കിയിരുന്ന വയലുകള്‍ ക്വാറി മാലിന്യമിട്ട് നികത്തുന്നു. കുഴിമണ്ണ പഞ്ചായത്തിലെ പത്താം വാര്‍ഡായ ചെറുപറമ്പിലെ മുതീരിപ്പാടത്തെ കൃഷിയിടങ്ങളാണ് നികത്തികൊണ്ടിരിക്കുന്നത്. പരമ്പരാഗതമായി കൃഷിയിറക്കിയിരുന്ന ഇവിടെ മതില്‍ക്കെട്ടി തിരിച്ചാണ് മണ്ണിട്ട് നികത്തിയിരിക്കുന്നത്. ഇപ്പോള്‍ എംസാന്‍ഡ് യൂനിറ്റും ആരംഭിച്ചിട്ടുണ്ട്.
വേനല്‍ക്കാലത്ത് പോലും ഇഷ്ടാനുസരണം വെള്ളം ലഭിച്ചിരുന്ന ഇവിടെ കാലങ്ങളായി കൃഷി ചെയ്തിരുന്നു. ഇതിനടുത്തുള്ള വയലില്‍ ഇപ്പോഴും കൃഷിയിറക്കുകയും ചെയ്യുന്നുണ്ട്. അനധികൃതമായി നടക്കുന്ന വയല്‍ നികത്തലിനെതിരേയും എംസാന്‍ഡ് യൂനിറ്റിന്റെ പ്രവര്‍ത്തനത്തിനെതിരേയും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നാണ് പരാതി.
കുഴിമണ്ണ വില്ലേജ് ഓഫിസില്‍ നിന്ന് ഇതുവരെ ഇതുമായി ബന്ധപ്പെട്ട് യാതൊരു വിധ അനുമതിയും നല്‍കിയിട്ടില്ലെന്ന് വില്ലേജ് ഓഫിസര്‍ സുലൈമാന്‍ പുളിക്കല്‍ സുപ്രഭാതത്തോട് പറഞ്ഞു.
മഞ്ചേരി അരീക്കോട് റോഡിനോട് ചേര്‍ന്ന് നില്ക്കുന്ന ഈ വയലില്‍ രാത്രി കാലങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് വാഹനങ്ങളില്‍ എത്തിക്കുന്ന എംസാന്‍ഡ് പകല്‍സമയങ്ങളില്‍ ആവശ്യാനുസരണം വില്പന നടത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം കൊടും വരള്‍ച്ച അനുഭപ്പെട്ട പ്രദേശമാണിത്. വെള്ളം കെട്ടിനില്‍ക്കുന്ന വയല്‍ നികത്തിയതോടെ പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ജലനിരപ്പും കുത്തനെ താഴ്ന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."