HOME
DETAILS
MAL
പാറാട് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ ധാരണ
backup
March 07 2018 | 08:03 AM
പാനൂര്‍: പാറാട് പ്രദേശത്ത് സമാധാനം നിലനിര്‍ത്താന്‍ സി.പി.എം-മുസ്ലിം ലീഗ് ഉഭയകക്ഷി ധാരണ. കൊളവല്ലൂര്‍ പൊലിസ് സ്റ്റേഷനില്‍ സി.ഐ വി.വി ബെന്നിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇരുപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
ഞായറാഴ്ച്ച പാറാട് ലീഗ് ഓഫിസിന് നേരെ ചുവപ്പ് ചായ മടിച്ചും സി.പി.എം ചിഹ്നം വരച്ചും വികൃതമാക്കിയ സംഭവത്തിനെ തുടര്‍ന്ന് ടൗണില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു.
അന്ന് രാത്രി സെന്‍ട്രല്‍ കണ്ണങ്കോടും പാറാട് ടൗണിലും സ്ഫോടനം നടന്നു.
സമാധാന യോഗത്തില്‍ പൊട്ടങ്കണ്ടി അബ്ദുല്ല, കെ.പി മൂസ, മുത്താറി ഇസ്മാഈല്‍, എ.വി ബാലന്, ടി.വി കുഞ്ഞിക്കണ്ണന്, കെ. റിനീഷ്, എസ്.ഐമാരായ പി.സി വിനോദ് കുമാര്‍, കെ. നാരായണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."