മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രോത്സവത്തിന് ഇന്ന് തുടക്കം രാഷ്ട്രീയ പാര്‍ട്ടി കലശങ്ങള്‍ അനുവദിക്കില്ല
തലശ്ശേരി: മുഴപ്പിലങ്ങാട് കുറുമ്പ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇതോടനുബന്ധിച്ച് സംഘര്‍ഷമൊഴിവാക്കാന്‍ എടക്കാട് പൊലിസ് സ്റ്റേഷനില്‍ വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സമാധാന യോഗം വിളിച്ചു ചേര്‍ത്തു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്ന കലശങ്ങള്‍ക്ക് രാഷട്രീയ പാര്‍ട്ടി ചിഹ്നങ്ങളോ അടയാളങ്ങളോ പാടില്ലെന്ന് പൊലിസ് കര്‍ശന നിര്‍ദേശം നല്കി. പൊതുസ്ഥലങ്ങളില്‍ നിന്നെടുക്കുന്ന കലശങ്ങള്‍ക്ക് അനുമതി നല്‍കില്ല. വീടുകളില്‍ നിന്ന് വരുന്നതായിരിക്കണം കലശങ്ങള്‍. പ്രധാന ഉത്സവ ദിവസമായ എട്ട്, ഒന്‍പത് തിയതികളില്‍ രാത്രി ഏഴു മുതല്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് തലശ്ശേരി ഭാഗത്തേക്ക് ദേശീയപാത വഴി പോകുന്ന ഹെവി വാഹനങ്ങള്‍ ചാല ബൈപാസ് വഴി തിരിച്ച് വിടും. തലശ്ശേരി ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകേണ്ട ഹെവി വാഹനങ്ങള്‍ കൊടുവള്ളി-മമ്പറം വഴി പോകാനും പൊലിസ് നിര്‍ദേശിച്ചു.
യോഗത്തില്‍ കണ്ണൂര്‍ സിറ്റി സി.ഐ കെ.വി പ്രമോദന്‍ അധ്യക്ഷനായി. എടക്കാട് എസ്.ഐ മഹേഷ് കണ്ടമ്പേത്ത്, എ.എസ്.ഐ സി.വി അഷറഫ്, മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എം.പി ഹബീസ്, മുഴപ്പിലങ്ങാട്, കടമ്പൂര്, എടക്കാട്, ചെമ്പിലോട്, മാവിലായി വില്ലേജ് ഓഫിസര്‍മാര്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, വിവിധ രാഷട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."