ഖാസികേസ്: പൊതുജനങ്ങളെ ഒന്നടങ്കം സമര രംഗത്തിറക്കരുത്
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം ഊര്‍ജിതമാക്കി എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ ഇനിയും മെല്ലെപ്പോക്ക് നയം തുടരരുതെന്നും സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി എം. എ ഖാസിം മുസ്‌ലിയാര്‍ പറഞ്ഞു.
അബ്ദുല്ല മൌലവിയുടെ കുടുംബാംഗങ്ങളും, ജനകീയ ആക്ഷന്‍ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ മുപ്പത്തിരണ്ടാം ദിവസത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തെ അധികൃതര്‍ കണ്ടില്ലെന്നു നടിക്കരുതെന്നും കൊലയാളികളെ സമൂഹത്തിനു മുന്നില്‍ എത്രയും പെട്ടെന്ന് കൊണ്ട് വരാന്‍ അന്വേഷണ സംഘം തയ്യാറായില്ലെങ്കില്‍ പൊതു ജനങ്ങളെ ഒന്നിച്ചണിനിരത്തി ഉന്നത തലത്തില്‍ സമരം നടത്താന്‍ സുന്നി യുവജന സംഘം നിര്‍ബന്ധിതരാവുമെന്നും ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ച എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി പറഞ്ഞു.
എസ്. വൈ. എസ് കാസര്‍കോട് ജില്ലാ കമ്മിറ്റി, ജി. സി. സി. കെ. എം. സി. സി ചൗക്കി മേഖലാ കമ്മിറ്റി എന്നിവര്‍ ഇന്നലെ സമര പന്തലിലെത്തി ഐക്യദാര്‍ഡ്യം നേര്‍ന്നു. ചടങ്ങില്‍ അബ്ദുല്‍ ഖാദര്‍ സഅദി അധ്യക്ഷനായി. അബ്ബാസ് ഫൈസി പുത്തിഗെ, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, യു സഹദ് ഹാജി, സിദ്ധീഖ് നദ്‌വി, എസ്.പി സലാഹുദ്ധീന്‍, ഹമീദ് കുണിയ, താജുദ്ദീന്‍ ചെമ്പരിക്ക, ഹംസ കട്ടക്കാല്‍, ബദറുദ്ധീന്‍ ചെങ്കള, സ്വാലിഹ് മുസ്‌ലിയാര്‍, മാഹിന്‍ കേളോട്ട്, സൈനുദ്ധീന്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, ഇര്‍ഷാദ് ഹുദവി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, ഹനീഫ് ഒമാന്‍, മുഹമ്മദ് കുളങ്ങര സംസാരിച്ചു.
സമരത്തിന്റെ മുപ്പത്തിമൂന്നാം ദിവസമായ ഇന്നലെ എം.എസ്.എഫ് ജില്ലാ കമ്മിറ്റി സമര പന്തലിലെത്തി. അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ് അധ്യക്ഷനായി. ഹാരിസ് ദാരിമി ബെദിര, എം.എസ്.എഫ് സംസ്ഥാന ഭാരവാഹി ഹഫീസ് കളത്തൂര്‍, ഹാഷിം ബംബ്രാണ, റഊഫ് ബാവിക്കര, ഇര്‍ഷാദ് മൊഗ്രാല്‍ തുരുത്തി അബ്ദുല്‍ റഹിമാന്‍, സി.എ അബ്ദുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."