HOME
DETAILS
MAL
മടക്കര പുതിയ പാലം നിര്‍മാണം തുടങ്ങി
backup
March 07 2018 | 08:03 AM
പാപ്പിനിശ്ശേരി: ഇരിണാവ് മടക്കരയില്‍ അനുവദിച്ച പുതിയ പാലം പണി തുടങ്ങി. ഇരിണാവിലെ ഡാം പാലം കാലപ്പഴക്കം കൊണ്ട് തകര്‍ച്ച നേരിട്ട സാഹചര്യത്തിലാണ് പുതിയ പാലം അനുവദിച്ചത്. ജനുവരി 9ന് പൊതുമരാമത്ത് മന്ത്രിയാണ് തറക്കല്ലിട്ടത്. നിലവിലുള്ള പാലത്തിനു ഏതാണ്ട് 20 മീറ്റര്‍ അകലെയായാണ് പുതിയ പാലം പണിയുന്നത്. രണ്ടാഴ്ചയ്ക്കകം പ്രവൃത്തി ആരംഭിക്കണമെന്ന് അന്ന് പറഞ്ഞിരുന്നെങ്കിലും പാലിക്കാനായില്ല. ഏഴ് തൂണുകളാണുള്ളത്. പൈലിങ് നടത്താനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ആരംഭിച്ചത്. 134 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലത്തിന് 11 മീറ്റര്‍ വീതിയുമുണ്ട്. 16.45 കോടിയാണ് എസ്റ്റിമേറ്റ്. കാസര്‍കോട് ആസ്ഥാനമായുള്ള ജാസ്മിന് ഗ്രൂപ്പിനാണ് കരാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."