തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് കൊടിയേറി
തളിപ്പറമ്പ്: ഇനി 14 ദിവസം തളിപ്പറമ്പില്‍ ഉത്സവ രാവുകള്‍. ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷിനിര്‍ത്തി തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ക്ഷേത്രം തന്ത്രി കാമ്പ്രത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തിലാണ് കൊടിയേറ്റ് നടത്തിയത്. ഭക്തജനങ്ങള്‍ക്കായി അന്നദാനവും നടന്നു. രാത്രി ഒരു മണിയോടെ മഴൂര്‍ ബലഭദ്ര സ്വാമി ക്ഷേത്രത്തില്‍നിന്നു ബലരാമന്റെ തിടമ്പ് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചെത്തി. പുലര്‍ച്ചെ രണ്ടോടെ പൂക്കോത്ത് നടയില്‍ രാമകൃഷ്ണന്മാരുടെ ബാലലീലകളായി തിടമ്പുനൃത്തം നടന്നു.
ആറ് മുതല്‍ പത്ത് ദിവസവും പുലര്‍ച്ചെ ക്ഷേത്രത്തില്‍ നിന്ന് പൂക്കോത്ത്നടയിലേക്ക് എഴുന്നള്ളത്ത് നടക്കും. ഏഴിന് സംഗീതകച്ചേരിയും നൃത്തനൃത്യങ്ങളും. എട്ടിന് സംഗീത കച്ചേരി, 9ന് രാത്രി 9 മുതല്‍ ചാക്യാര്‍കൂത്തും പുല്ലാങ്കുഴല്‍ കച്ചേരിയും. 10ന് രാത്രി പത്ത് മുതല്‍ നൃത്തനൃത്യങ്ങള്‍. പൂക്കോത്ത്നടയില്‍ രാത്രി ഏഴ് മുതല്‍ താളമേളലയം.
11ന് നാരായണീയ പാരായണം, പൂക്കോത്ത് നടയില്‍ രാത്രി 7.30 മുതല്‍ ഗോത്രപൊലിമ. 12ന് രാത്രി ഓട്ടന്തുള്ളല്, 13ന് ഭക്തിഗാനസുധയും പൂക്കോത്ത്നടയില്‍ മിമിക്സ് മെഗാഷോയും. 14ന് ട്രിപ്പിള്‍ തായമ്പക, 15 ന് പൂക്കോത്ത്നടയില്‍ നാടകം, 16ന് നൃത്തനൃത്യങ്ങള്‍, പൂക്കോത്ത്നടയില്‍ 7.30 മുതല്‍ സ്മൃതിമധുരം. 17ന് ഉല്‍സവബലി, 18ന് നാടുവലംവെക്കല്‍, 19ന് ആറാട്ട്, 20ന് വൈകിട്ട് കൂടിപിരിയല്‍ ചടങ്ങോടെ ഉത്സവം സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."