വേനല്‍ കനത്തു; രോഗങ്ങളും
കണ്ണൂര്‍: വേനല്‍ കനത്തതോടെ ജില്ലയില്‍ രോഗങ്ങളും പിടിമുറുക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി മഴ കുറഞ്ഞത് ചൂട് വര്‍ധിക്കുന്നതിന് കാരണമായെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം എന്നിവയ്ക്ക് പുറമെ സൂര്യാഘാതവും വര്‍ധിക്കുന്നെന്നാണ് കണക്ക്. ജലജന്യ രോഗങ്ങളായ വയറിളക്കം, ഛര്‍ദ്ദി, അതിസാരം തുടങ്ങിയവയും അടുത്തിടെയായി ജില്ലയില്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രണ്ട് വയസുമുതല്‍ 15 വയസ് വരെയുള്ള കുട്ടികളിലാണ് ഇവ അധികവും കാണപ്പെടുന്നത്. ജില്ലയില്‍ പത്ത് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം കുട്ടികള്‍ ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ട് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ശുദ്ധജല ലഭ്യത കുറയുന്നതോടെ മഞ്ഞപ്പിത്തവും ഏറുന്നുണ്ട്. ചൂട് കുടുന്നതാണ് ചിക്കന്‍പോക്സ് പൊലുള്ള രോഗങ്ങള്‍ക്ക് കാരണം. വൈറല്‍ രോഗങ്ങളായ അഞ്ചാംപനി, മുണ്ടിവീക്കം എന്നീ രോഗങ്ങളും പടര്‍ന്നുപിടിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."