പയ്യന്നൂര്‍ കോളജില്‍ സംഘര്‍ഷം; മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്
പയ്യന്നൂര്‍: പയ്യന്നൂര്‍ കോളജില്‍ എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. കെ.എസ്.യു കോളജ് യൂനിറ്റ് സെക്രട്ടറിയും തേര്‍ത്തല്ലി സ്വദേശിയുമായ ഹര്‍ഷരാജ്(19), കെ.എസ്.യു തൃക്കരിപ്പൂര്‍ ബ്ലോക്ക് സെക്രട്ടറി മാത്യു ഐസക്(20), അന്നൂരിലെ നവനീത് നാരായണന്‍(20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ കാംപസിനുള്ളില്‍ സ്വകാര്യ ടി.വി ചാനലിന്റെ മത്സരപരിപാടിയുടെ ഷൂട്ടിങ് നടക്കുന്നതിനിടയിലാണ് സംഘട്ടനമുണ്ടായത്. മാരകായുധങ്ങളുമായി കൂട്ടമായെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് പരുക്കേറ്റവര്‍ പൊലിസിനോട് പറഞ്ഞു. പരുക്കേറ്റവരെ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, വി.എന്‍ എരിപുരം, കെ.ടി സഹദുള്ള, കെ.കെ അഷറഫ്, അഡ്വ. ഡി.കെ ഗോപിനാഥ്, സജീര്‍ ഇഖ്ബാല്‍, ഫായിസ് കവ്വായി, എ.പി നാരായണന്‍, അഡ്വ. ബ്രിജേഷ് കുമാര്‍, കെ. ജയരാജ് തുടങ്ങിയ നേതാക്കള്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."