സമസ്ത നൂറാം വാര്‍ഷികം: ദക്ഷിണ കന്നഡ ജില്ലയില്‍ പ്രചാരണം ഉടന്‍ തുടങ്ങും
മംഗളൂരു: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍ സോണ്‍ ആദര്‍ശ കാംപയിന്റെ ഭാഗമായി ദക്ഷിണ കന്നഡ ജില്ലകളില്‍ പ്രചാരണം ഉടന്‍ തുടങ്ങും.
ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു, ഉഡുപ്പി, ഹാസന്, ചിക്കമംഗളൂരു തുടങ്ങിയ ജില്ലകളിലാണ് പ്രചാരണം ആരംഭിക്കുന്നത്.
ഇതിന്റെ ഭാഗമായി ഇന്നലെ മംഗളൂരു ബന്ദറിലെ ബോംബെ ഹോട്ടലില്‍ ചേര്‍ന്ന യോഗം സ്വാഗത സംഘം ചെയര്മാന് ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ എം.എ ഖാസിം മുസ്ലിയാര് അധ്യക്ഷനായി.
സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ബി.കെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, മംഗളൂരു സെന്‍ട്രല്‍ മുസ്ലിം കമ്മിറ്റി ജനറല്‍ ഹാജി ഹനീഫ്, മൊയ്തീനബ്ബ ഹാജി, ബാഷ തങ്ങള്‍,സിദ്ധീഖ് അബ്ദുല്‍ഖാദര്‍, എക്സ് മേയര്‍ അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."