HOME
DETAILS
MAL
അറബ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയ ഓണററി അധ്യക്ഷ പദവി സഊദിക്ക്
backup
March 07 2018 | 08:03 AM
റിയാദ്: അറബ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രാലയങ്ങളുടെ ഓണററി പദവി സഊദിക്ക്. അറബ് ആഭ്യന്തര മന്ത്രിമാരുടെ യോഗമാണ് സഊദിയെ ഈ പദവിയിലേക്ക് തിരഞ്ഞെടുത്തത്. സഊദി ആഭ്യന്തര മന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സുഊദായിരിക്കും അധ്യക്ഷന്‍. തുനീഷ്യയില്‍ ചേര്‍ന്ന അറബ് ആഭ്യന്തര മന്ത്രിമാരുടെ സമ്മേളനത്തിലാണ് സഊദിയെയും അധ്യക്ഷനെയും തിരഞ്ഞെടുത്തത്.
അറബ് സുരക്ഷക്ക് സഊദി അറേബ്യ നല്കി വരുന്ന സംഭാവനകളെ വിലമതിച്ചാണ് പദവി നല്കി അലങ്കരിക്കുന്നതെന്നു വിജ്ഞാപനത്തില്‍ വ്യക്തമാക്കി. സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ നേതൃത്വത്തിലുള്ള സഊദി ഭരണകൂടം അറബ് രാഷ്ട്രങ്ങളുടെ സുരക്ഷക്കും സുസ്ഥിരതക്കും കനപ്പെട്ട സംഭാവനകളാണ് നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രിമാരുടെ യോഗം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."