പൊലിസ് സ്റ്റേഷനുകള്‍ ഇന്ന് വനിതകള്‍ ഭരിക്കും
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്തെ ഭൂരിഭാഗം പൊലിസ് സ്റ്റേഷനുകളും വനിതകള്‍ ഭരിക്കും. വനിതാ എസ്.ഐ.മാരായിരിക്കും എസ്.എച്ച്.ഒ മാരായി ഇന്ന് ചുമതല നിര്‍വഹിക്കുക.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് വനിതാ ദിനത്തില്‍ വനിതകള്‍ക്ക് പൊലിസ് സ്റ്റേഷനുകളുടെ പൂര്‍ണ ചുമതല നല്‍കുന്നത്.4,167 വനിതാ പൊലിസുകാരാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. ഗാര്‍ഡ് ഡ്യൂട്ടി മുതല്‍ സ്റ്റേഷനില്‍ വരുന്ന പരാതികള്‍ സ്വീകരിക്കുന്നതും മേല്‍നടപടികള്‍ സ്വീകരിക്കുന്നതും വനിതാ പൊലിസ് ഉദ്യോഗസ്ഥരായിരിക്കും.
വനിതാ ഇന്‍സ്പെക്ടര്‍മാര്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍ ലഭ്യമല്ലാത്ത സ്റ്റേഷനുകളില്‍ വനിതാ സിവില്‍ പൊലിസ് ഉദ്യോഗസ്ഥയായിരിക്കും എസ്.എച്ച്.ഒ. യുടെ നിര്‍ദേശ പ്രകാരം സ്റ്റേഷന് നിയന്ത്രിക്കുക. പൊലിസ് ആസ്ഥാനത്ത് ഗാര്‍ഡ് ഡ്യൂട്ടി നിര്‍വഹിക്കുന്നതും വനിതാ പൊലിസ് ആയിരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ പൊലിസിന്റെ നേതൃത്വത്തില്‍ സെമിനാറുകളും ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.
ഇതിനു പുറമേ കൂട്ടയോട്ടം,സ്വയം പ്രതിരോധ പരിശീലനം തുടങ്ങി വിവിധ പരിപാടികളും സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പൊലിസ് സംഘടിപ്പിക്കും. സ്റ്റുഡന്റ്സ് പൊലിസ് പെണ്‍കുട്ടികളും വനിതാ പൊലിസ് ഉദ്യോഗസ്ഥരും ട്രാഫിക് നിയന്ത്രണത്തിന്റെ ചുമതലയും വനിതാ പൊലിസുകാര്‍ ഗാര്‍ഡ് ഡ്യൂട്ടി തുടങ്ങിയവ പരമാവധി സ്ഥലങ്ങളില്‍ ഏറ്റെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."