പ്രതിമ തകര്‍ക്കല്‍: നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
കൊല്‍ക്കത്ത: രാജ്യവ്യാപക അക്രമത്തിന് ഇടയാക്കുന്ന രീതിയില്‍ പ്രതിമ തകര്‍ത്തുകൊണ്ടുള്ള ബി.ജെ.പി പ്രവര്‍ത്തകരുടേയും അതിന് പ്രോത്സാഹനം നല്കുന്ന നേതാക്കളുടെയും നിലപാടില്‍ കടുത്ത അതൃപ്തിയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി.
ത്രിപുരയില്‍ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയതിന്റെ ആവേശം അതിരുവിട്ടതോടെയാണ് സംസ്ഥാനത്തിന്റെ രണ്ടിടങ്ങളിലായി ലെനിന്റെ പ്രതിമ തകര്‍ത്ത സംഭവങ്ങളുണ്ടായത്. അധികാര ഭ്രഷ്ടരാക്കപ്പെട്ട സി.പി.എം നേതാക്കള്‍ക്കും അവരുടെ പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ വ്യാപക അക്രമങ്ങളാണ് ഉണ്ടാകുന്നത്. ഇതിനു പിന്നാലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കുന്ന പെരിയാര്‍ ഇ.വി രാമസ്വാമിയുടെ പ്രതിമയും തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്ത തമിഴ്നാട്ടിലെ ബി.ജെ.പി നേതാവ് എച്ച്. രാജയുടെ പരാമര്‍ശത്തിലും പ്രധാനമന്ത്രി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."