125 പൊലിസ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ 125 പൊലിസ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലിസ് സ്റ്റേഷനുകളെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണിത്.
നിലവില്‍ 574 സ്‌കൂളുകളിലുള്ള സ്റ്റുഡന്റ്‌സ് പൊലിസ് പ്രവര്‍ത്തനം 100 സ്‌കൂളുകളില്‍ കൂടി വ്യാപിപ്പിക്കും. പിന്നാക്ക പ്രദശങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാവും ഇതിന് മുന്‍ഗണന നല്‍കുകയെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി വിശദമാക്കി.
പാസ്‌പോര്‍ട്ടിന് ഇലക്ട്രോണിക് വെരിഫിക്കേഷന്‍ കൊണ്ടുവരും. പരീക്ഷണാടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലാവും ആദ്യം നടപ്പാക്കുക. പ്രത്യേക സൈബര്‍സെല്‍ തുടങ്ങാന്‍ നടപടിയായി. 19 പൊലിസ് ജില്ലകളിലും ശിശുസൗഹൃദ സംവിധാനത്തോടെ മൂന്ന് പൊലിസ് സ്‌റ്റേഷനുകളെങ്കിലും ആരംഭിക്കും. സംസ്ഥാനത്ത് വ്യവസായ സംരക്ഷണസേന രൂപീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള എസ്.ഐ.എസ്.എഫിന്റെ അംഗസംഖ്യ വര്‍ധിപ്പിച്ച് നവീകരിക്കും.
തീര സുരക്ഷയ്ക്കായി 200 പേരെ റിക്രൂട്ട് ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."