HOME
DETAILS
MAL
സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ തളളികയറ്റം
backup
June 01 2016 | 23:06 PM
ആനക്കര: രണ്ടുമാസത്തെ വേനലവധിക്കുശേഷം പുതിയ അധ്യായനവര്‍ഷത്തിലേക്ക് കാലെടുത്തു വെക്കുന്നതിനായി വിദ്യാലങ്ങള്‍ ചെത്തിമിനുക്കിയും കളര്‍ വാരിപൂശിയും മോടികൂട്ടിയ സര്‍ക്കാര്‍ വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക് വര്‍ദ്ധിച്ചത് അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ആശ്വാസം നല്കുന്നു.
എന്നാല്‍ കുട്ടികളെ കിട്ടാതെ പിടിച്ചുനില്ക്കാന് പെടാപാടുപെടുന്ന മാനേജ്മെന്റ് വിദ്യാലയങ്ങള്‍ കുട്ടികള്‍ക്കായി വലവീശിവരികയുമാണ്. സ്കൂള്‍ തുറന്നെങ്കിലും ആവശ്യത്തിന് കുട്ടികളില്ലാതെ സ്വകാര്യ വിദ്യാലയങ്ങള്‍ വാഗ്ദാന പെരുമ്പറ മുഴക്കുകയാണ്. സൗജന്യ വാഹന സൗകര്യവും പഠനോപകരണങ്ങള്‍, യൂനിഫോം തുടങ്ങിയവ വാഗദാനം ചെയ്യ്തിട്ടും ആവശ്യത്തിന് കുട്ടികളെ കിട്ടിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."