HOME
DETAILS

സി.പി.എമ്മിനെയും സര്‍ക്കാരിനെയും പ്രതിസന്ധിയിലാക്കി സി.ബി.ഐ അന്വേഷണം

  
backup
March 07 2018 | 21:03 PM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

കണ്ണൂര്‍: ശുഹൈബ് കൊലക്കേസിന്റെ നേരറിയാന്‍ സി.ബി.ഐ എത്തുന്നത് കണ്ണൂര്‍ സി.പി.എമ്മിനെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിസന്ധിയിലാക്കുന്നു. സി.പി.എമ്മിന്റെ കണ്ണൂര്‍ നേതൃത്വം നാലാമത്തെ രാഷ്ട്രീയ കൊലക്കേസില്‍ സി.ബി.ഐ അന്വേഷണത്തെ നേരിടേണ്ടി വരുമ്പോള്‍ സര്‍ക്കാര്‍ സി.ബി.ഐയെ പ്രതിരോധിക്കാന്‍ നടത്തിയ നീക്കങ്ങളുടെ പേരിലായിരിക്കും വിമര്‍ശിക്കപ്പെടുക.
മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിനു ശേഷം ഏതു അന്വേഷണത്തിനും സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് കരണം മറിയുകയായിരുന്നു. കേസ് സി.ബി.ഐ അന്വേഷിക്കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാര്‍ കോടതിയില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
സി.ബി.ഐ അന്വേഷണത്തെ ആദ്യം അംഗീകരിക്കുകയും എന്നാല്‍ പിന്നീട് കോടതിയില്‍ വരെ എതിര്‍ക്കുകയും ചെയ്തതോടെ എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമപരമായും രാഷ്ട്രീയവുമായ പ്രതിസന്ധിയാണ് ഈ കേസിലൂടെ നേരിടാന്‍ പോകുന്നത്.
കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് രാഷ്ട്രീയമായി മാത്രമല്ല കോടതിയുടെ സാങ്കേതികത്വത്തിലൂന്നിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ വാദിച്ചു.
യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ആരംഭിച്ച സമരത്തെ സി.ബി.ഐ അന്വേഷണം എന്ന ഒത്തുതീര്‍പ്പിലേക്ക് എത്തിച്ചത് സര്‍ക്കാര്‍ തന്നെയായിരുന്നു. കണ്ണൂരില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാണെന്നാണ് മന്ത്രി എ.കെ ബാലന്‍ ഉറപ്പു നല്‍കിയത്.
എന്നാല്‍, നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റൊരു നിലപാട് സ്വീകരിച്ചതോടെയാണ് കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങിയത്. ശുഹൈബ് വധക്കേസ് അന്വേഷണത്തില്‍ സി.പി.എമ്മും സര്‍ക്കാരും എന്തോ ഭയക്കുന്നുവെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
ശുഹൈബ് വധത്തിലെ സി.ബി.ഐ അന്വേഷണം കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം കെ. സുധാകരന്‍ ഒന്‍പത് ദിവസം നിരാഹാരസത്യഗ്രഹം നടത്തിയിരുന്നു. സമരം ഇടയ്ക്കുവച്ച് നിര്‍ത്താന്‍ നേതൃത്വം നിര്‍ദേശിച്ചതില്‍ അമര്‍ഷമുണ്ടായിരുന്നു സുധാകരന്. നിയമപോരാട്ടത്തില്‍ അനുകൂല ഉത്തരവ് വന്നതോടെ കോണ്‍ഗ്രസ് ക്യാംപില്‍ വീണ്ടും ആവശം ഉയര്‍ന്നിരിക്കുകയാണ്.
കേസില്‍ ഇതിനകം അറസ്റ്റിലായ 11 പേരും സി.പി.എം പ്രവര്‍ത്തകരാണ്. ഗൂഢാലോചനക്കാരും സഹായികളുമായി ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നാണ് കഴിഞ്ഞ ദിവസം രണ്ടു പേരുടെ അറസ്റ്റിനു ശേഷവും പൊലിസ് നല്‍കിയ സൂചന.
കോണ്‍ഗ്രസുമായി പ്രത്യേകിച്ച് സംഘര്‍ഷമൊന്നുമില്ലാത്ത സാഹചര്യത്തിലാണ് ശുഹൈബ് കൊല്ലപ്പെട്ടത്. തുടക്കത്തില്‍ തന്നെ കൊലപാതകത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞെങ്കിലും സി.പി.എം പ്രവര്‍ത്തകരുടെ പങ്ക് പ്രകടമായി വെളിപ്പെടുത്തുന്നതായിരുന്നു ഓരോ അറസ്റ്റും.
ശുഹൈബ് വധത്തെച്ചൊല്ലി സി.പി.എം ജില്ലാ നേതൃത്വത്തോട് സംസ്ഥാന നേതൃത്വത്തിന് മുഖം കറുപ്പിക്കേണ്ടിയും വന്നു. പൊലിസ് അന്വേഷണം പരിശോധിക്കേണ്ടതുണ്ടെന്ന ജില്ലാ സെക്രട്ടറിയുടെ നിലപാടിനെതിരേ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരസ്യപ്രതികരണവുണ്ടായി. പൊലിസിന്റെയും കോടതിയുടെയും പണി പാര്‍ട്ടി ഏറ്റെടുക്കേണ്ടെന്നാണ് അദ്ദേഹം തുറന്നടിച്ചത്.
സി.പി.എം സംസ്ഥാന സമ്മേളനത്തിലും ശുഹൈബ് വധം വലിയ ചര്‍ച്ചയ്ക്ക് കാരണമായി. കൊലപാതകത്തെ പൂര്‍ണമായും തള്ളിപ്പറഞ്ഞ പാര്‍ട്ടി കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ പുറത്താക്കുമെന്നും വ്യക്തമാക്കുകയായിരുന്നു.
അതേസമയം, ഫസല്‍ വധത്തിനും അരിയില്‍ ഷുക്കൂര്‍ വധത്തിനും കതിരൂര്‍ മനോജ് വധത്തിനും പിന്നാലെയാണ് ശുഹൈബ് കേസും സി.ബി.ഐ അന്വേഷിക്കുന്നത്.
ഈ മൂന്നു കേസുകളില്‍ രണ്ടിലും സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പ്രതിപ്പട്ടികയിലാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  36 minutes ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  2 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  2 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  2 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  2 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  3 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  3 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  3 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  3 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  4 hours ago