HOME
DETAILS
MAL
പിണറായി ആഭ്യന്തരവകുപ്പ് ഒഴിയണം: ബി.ജെ.പി
backup
March 07 2018 | 21:03 PM
തിരുവനന്തപുരം: ശുഹൈബ് വധക്കേസ് അന്വേഷണത്തില്‍ കോടതിയുടെ അവിശ്വാസത്തിന് പാത്രമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. സി.ബി.ഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പൊലിസിനോടും ആഭ്യന്തര വകുപ്പിനോടുമുള്ള ഹൈക്കോടതിയുടെ അവിശ്വാസത്തെയാണ് കാണിക്കുന്നത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നിലപാട് തള്ളിക്കളഞ്ഞുകൊണ്ടാണ് സി.ബി.ഐ അന്വേഷണം നടത്തുന്നതിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ദേശീയ നിര്‍വാഹക സമിതി അംഗം വി. മുരളീധരനും പ്രസ്താവനകളിലൂടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."