റാഗിങ് കേസ്: വിദ്യാര്‍ഥികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കൊണ്ടോട്ടി ഇ.എം.ഇ.എ കോളജിലെ റാഗിങ് കേസില്‍ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് മഞ്ചേരി ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഇവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ എടുക്കാന്‍ സിംഗിള്‍ബെഞ്ച് ഉത്തരവിട്ടു. ചെമ്മാട് സ്വദേശി മഹ്‌സൂഫ്, ആക്കപ്പറമ്പ് സ്വദേശി എ.പി അനസ് എന്നിവരുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്.
സീനിയര്‍ വിദ്യാര്‍ഥികളായ പ്രതികളുടെ മര്‍ദനമേറ്റ വിദ്യാര്‍ഥിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. കേസില്‍ കരിപ്പൂര്‍ പൊലിസ് അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് മഞ്ചേരിയില്‍ സി.ജെ.എം കോടതിയുടെ ചുമതലയുണ്ടായിരുന്ന ജഡ്ജി ഇടക്കാല ജാമ്യത്തില്‍ വിട്ടു. പ്രതികള്‍ ചെറുപ്രായക്കാരും വിദ്യാര്‍ഥികളുമാണെന്നതു കണക്കിലെടുത്തായിരുന്നു ജാമ്യം നല്‍കിയത്. എന്നാല്‍, ഗുരുതര കുറ്റകൃത്യം ചെയ്തവരെ ജാമ്യത്തില്‍ വിടാന്‍ ഇതു മതിയായ കാരണമല്ലെന്ന് ഹൈക്കോടതി വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."