HOME
DETAILS
MAL
പമ്പ് ഹൗസ് ജീവനക്കാരന്‍ ഒഴുക്കില്‍ പെട്ടു
backup
June 01 2016 | 23:06 PM
കൊപ്പം: കട്ടുപ്പാറ പമ്പ് ഹൗസ് ജീവനക്കാരന്‍ തൂതപ്പുഴയില്‍ ഒഴുക്കില്‍ പെട്ടു. നിലമ്പൂര്‍ സ്വദേശിയാണ്. പുഴയിലൂടെ ഒഴുകി വന്ന ചപ്പുചവറുകള്‍ പൈപ്പില്‍ കുടുങ്ങിയത് നീക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കില്‍ പെട്ടത്. കൂടെയുള്ള ഒരാളും ഒഴുക്കില്‍ പെട്ടങ്കിലും രക്ഷപ്പെട്ടു.
ഈ ഭാഗത്ത് ശക്തമായ അടിയൊഴുക്കുള്ളതായി നാട്ടുകാര്‍ പറയുന്നു. ഫയര്‍ ഫോഴ്‌സും പൊലിസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."