HOME
DETAILS
MAL
ദാവൂദ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നുവെന്ന് അഭിഭാഷകന്
backup
March 07 2018 | 22:03 PM
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്റാഹിം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹത്തിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കറിന്റെ അഭിഭാഷകന് ശ്യാം കെസ്വാനി. കസ്കറുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ താനെ കോടതിയിലാണ് അഭിഭാഷകന് ഇക്കാര്യം അറിയിച്ചത്. ദാവൂദിനെതിരായ എല്ലാ കേസുകളും അഭിമുഖീകരിക്കാന്‍ അദ്ദേഹം തയാറാണെന്നും അഭിഭാഷകന് അറിയിച്ചു. മുംബൈയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇബ്റാഹിം കസ്കറെ മാര്‍ച്ച് 9 വരെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."