HOME
DETAILS
MAL
കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവയ്ക്കും: ചന്ദ്രബാബു നായിഡു
backup
March 07 2018 | 22:03 PM
അമരാവതി (ഹൈദരാബാദ്): ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതോടെ ടി.ഡി.പിയുടെ രണ്ട് കേന്ദ്രമന്ത്രിമാര്‍ ഇന്ന് രാജിവയ്ക്കുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഇന്നലെ രാത്രി ഹൈദരാബാദിലെ അമരാവതിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.ടി.ഡി.പി മന്ത്രിമാരായ അശോക് ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവരാണ് കേന്ദ്ര മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുന്നത്. രാജിക്കത്ത് ഇന്ന് കൈമാറുമെന്ന് ചന്ദ്രബാബു നായിഡു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കേന്ദ്രം തങ്ങള്‍ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നും നാലു കൊല്ലം തങ്ങള്‍ സഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."