HOME
DETAILS
MAL
കാമറയും ലൈറ്റും സ്ഥാപിക്കുവാന്‍ നാട്ടുകാരോടൊപ്പം പൊലിസും
backup
June 01 2016 | 23:06 PM
ആനക്കര: അപകടങ്ങളും ഗതാഗതകുരുക്കും തുടര്കഥയായിമാറുന്ന കൂറ്റനാട് നഗരത്തില്‍ കാമറയും ലൈറ്റും സ്ഥാപിക്കുന്നതിനായി ചാലിശ്ശേരി സ്റ്റേഷനിലെ പൊലിസുകാര്‍ ഒരുദിവസത്തെ വേതനം നല്കാന് തയ്യാര്‍. എന്നാല്‍ ബാക്കിതുക കണ്ടെത്തിയാലേ പദ്ധതിപൂര്ത്തിയാക്കാനാവൂ.
അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര പിന്തുണയില്ലാത്തതാണ് ഏറെ കാലമായുള്ള മോഹം പൂവണിയാവാത്തത്. നേരത്തെ വ്യാപാരികളുടെ സംഘടന ഒരു പങ്കുവഹിക്കുമെന്നറിയിച്ചിരുന്നങ്കിലും ലഭ്യമായിട്ടില്ല. അതേസമയം, പ്രദേശത്തെ ചില സാമഹ്യപ്രവര്ത്തകരും പ്രവാസികളില്‍ ചിലരും ചെറിയതുകകള്‍ നല്കന് ഒരുക്കമാണ്. സിഗ്നല്‍ ലൈറ്റടക്കം മൊത്തം ചിലവ് ഒന്നരലക്ഷമാണ്. എന്നാല്‍ കാമറമാത്രമായും മറ്റുചിലപ്പോ എല്‍.ഇ.ഡി ലൈറ്റും സ്ഥാപിക്കുകയാണങ്കില് 90,000 രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."