HOME
DETAILS
MAL
സര്‍ക്കാര്‍ ഡയറികള്‍ വീണ്ടും അച്ചടിക്കേണ്ടിവരും
backup
June 01 2016 | 23:06 PM
ഷൊര്‍ണൂര്‍: പുതിയ സര്‍ക്കാര്‍ വന്നതിനെതുടര്‍ന്ന് സര്‍ക്കാര്‍ ഡയറികള്‍ വീണ്ടും അച്ചടിക്കേണ്ടിവരും. 2016 സര്‍ക്കാര്‍ ഡയറികള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അംഗങ്ങളായ മന്ത്രിമാരുടേയും പോഴ്സനല് സ്റ്റാഫിന്റെയും സെക്രട്ടറിമാരുടെയും മുറികളും ഫോണ്‍നമ്പറുകളുമാണ് ഉള്ളത്. പുതിയ ഇടതുമുന്നണി സര്‍ക്കാര്‍ വന്നതോടെ സര്‍ക്കാരിന് ഡയറികള്‍ വീണ്ടും അച്ചടിക്കേണ്ടി വരും. പുതിയ സ്പീക്കറുടെ തെരഞ്ഞെടുപ്പും വി.എസ് അച്യൂതാനന്ദന്റെ പദവിയും ഉള്‍കൊള്ളുന്ന പുതിയ ഡയറികളാവും ഇനി അച്ചടിക്കുക. ഷൊര്‍ണൂര്‍ ഗവ: പ്രസിലായിരുന്നു ഡയറികള്‍ അച്ചടിച്ചിരുന്നത്. അതുപോലെ വിവിധ ബോര്‍ഡുകളിലേക്കും പുതിയ ഡയറികള്‍ തയ്യാറാക്കേണ്ടിവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."