വനിതകളുടെ അവകാശങ്ങള്‍
കരുത്തിന്റെ, ദൃഡനിശ്ചയത്തിന്റെ, ത്യാഗത്തിന്റെ, കണ്ണീരിന്റെ, അധ്വാനത്തിന്റെ, സ്‌നേഹത്തിന്റെ, വാത്സല്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ഓരോ സ്ത്രീയും. ഓരോരുത്തരും ഓരോ ഓര്‍മപ്പെടുത്തലാണ്. മകളായും അമ്മയായും സഹോദരിയായും ഭാര്യയായും ഇത്രയധികം വേഷപ്പകര്‍ച്ചകളില്‍ ഓരോ ജീവിതത്തിലും അവള്‍ നല്‍കുന്ന സ്വാധീനത്തെ പറഞ്ഞറിയിക്കാന്‍ വയ്യ. പുരുഷനെപ്പോലെ സ്ത്രീകളും തുല്യ അവകാശങ്ങള്‍ക്കും നീതിക്കും യോഗ്യരാണ്. അത് അവര്‍ക്ക് നേടിക്കൊടുക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തവുമാണ്.
സ്ത്രീകള്‍ ഓരോ തലമുറകള്‍ക്കും കൈമാറാന്‍ കഴിയുന്ന വലിയൊരു കരുത്തും പാഠവുമാണ്. അവരുടെ ഉന്നമനത്തിനും അവള്‍ക്ക് രാജ്യത്ത് ഭയമില്ലാതെ ജീവിക്കാനും വേണ്ട സാഹചര്യങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഓരോ വനിതാ ദിനവും ഓര്‍പ്പിക്കുന്നത്.
സ്ത്രീ സമത്വവാദങ്ങള്‍
സ്ത്രീസമത്വം, വനിതാവിമോചനം എന്നെല്ലാം പലപ്പോഴും കേള്‍ക്കാറുണ്ട്. പതിനെട്ടാം നൂറ്റാണ്ടിലാണ് ഇത്തരമൊരു ചിന്ത ലോകത്തുണ്ടായത്. 'ദി ഡിക്‌ളറേഷന്‍ ഓഫ് ദി റൈറ്റ്‌സ് ഓഫ് വിമന്‍' എന്നൊരു ഗ്രന്ഥമാണ് ഇത്തരമൊരു ആലോചനയ്ക്കു നാന്ദി കുറിച്ചത്. ചരിത്രപ്രസിദ്ധമായ ഫ്രഞ്ചുവിപ്ലവം അരങ്ങേറിയത് 1787ലായിരുന്നു. ഇതു സമ്മാനിച്ച വിപ്ലവജ്വാലയായിരിക്കണം 'ഒളിംപേ ദേ ഗൂജ് എന്ന വിപ്ലവകാരിക്ക് ഇത്തരമൊരു ഗ്രന്ഥമെഴുതാന്‍ പ്രചോദനമായത്. 1792ല്‍ ഈ കൃതിയില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് മേരി വോള്‍സ്റ്റന്‍' തന്റെ ക്രാഫ്റ്റ് എ വിന്‍ഡിക്കേഷന്‍ ഓഫ് ദ റൈറ്റ്‌സ് ഓഫ് ദി വിമന്‍ പ്രസിദ്ധീകരിച്ചത്.
അവകാശമില്ലാക്കാലം
എന്നാല്‍ ആ കൃതി മുന്നോട്ടുവച്ച ഒരുപാട് കാര്യങ്ങളുണ്ടായിരുന്നു. വിദ്യാഭ്യാസം, കര്‍മരംഗം, രാഷ്ട്രീയം, കുടുംബം എന്നിവിടങ്ങളിലെല്ലാം പുരുഷനൊപ്പം സ്ത്രീക്കും പരിഗണന വേണമെന്ന ആവശ്യമൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. സ്ത്രീകള്‍ക്കു സ്വത്തവകാശം തന്നെ കിട്ടുന്നത് 1870-ലാണ്. 1919 വരെ ബ്രിട്ടനില്‍ സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലേക്കു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. 1928ലാണ് വോട്ടവകാശം ഉണ്ടായത്. 1944 ല്‍ ലാണ് ഫ്രാന്‍സില്‍ ഇതു നേടിയത്. ബുദ്ധിമതികളും ചിന്തകരുമുണ്ടായ ഫ്രാന്‍സില്‍ സ്ത്രീകള്‍ക്ക് ഇപ്പോഴുമില്ലത്രെ സ്വത്തവകാശം!
ഒരു പുസ്തകത്തിന്റെ ശബ്ദം
1920ലാണ് അമേരിക്കയില്‍ സ്ത്രീകള്‍ക്കു വോട്ടവകാശം ലഭിച്ചത്. വനിതാവിമോചനത്തിന്റെ പ്രഥമവെളിച്ചം ഇവിടെ ഉണ്ടാകുന്നത് 1840കളിലായിരുന്നു. സ്ത്രീകളുടെ പിന്നാക്കാവസ്ഥ, അനീതികള്‍, അവശത, വിദ്യാഭ്യാസം എന്നിവയെല്ലാം ഒരു ബില്ല് ചര്‍ച്ച ചെയ്തിരുന്നു. 1949ല്‍ ഫ്രഞ്ചുഭാഷയില്‍ പ്രസിദ്ധീകരിച്ച 'സിമോണ്‍ ദ ബവ്വാറി'ന്റെ ഒരു കൃതി ഈ വിഷയത്തില്‍ ശക്തമായ വാദവുമായാണ് രംഗത്തെത്തിയത്. ലോകത്ത് ഏറ്റവുമധികം വിറ്റഴിഞ്ഞ ഈ ഗ്രന്ഥം വനിതാ വിമോചനത്തിന്റെ ശബ്ദം എല്ലാ മേഖലകളിലും പ്രതിഫലിക്കണമെന്ന വാദം ഉയര്‍ത്തികാട്ടി.
വനിതാ വര്‍ഷം
വനിതാ സംരക്ഷണത്തില്‍ ഐക്യരാഷ്ട്രസഭയും മുന്നോട്ടുവന്നു.1875 അന്താരാഷ്ട്ര വനിതാവര്‍ഷമായി ആചരിച്ചിരുന്നു. വിദ്യാഭ്യാസം, തൊഴില്‍, സ്വയംപര്യാപ്തത തുടങ്ങിയ മേഖലകളില്‍ വനിതകളെ മുന്‍നിരയിലേക്കു കൊണ്ടുവരുന്നതിന് യു.എന്‍. താല്‍പര്യമെടുത്തു വേണ്ടതു ചെയ്തു. ഈ വര്‍ഷം മുഴുവന്‍ പൊതു ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീ പങ്കാളിത്തം വര്‍ധിക്കാനും ഇതു കാരണമായി. പശ്ചിമയൂറോപ്പിലെ സ്ത്രീകള്‍ക്ക് തങ്ങള്‍ വാര്‍ത്താമാധ്യമങ്ങളില്‍ മോശമായി ചിത്രീകരിക്കപ്പെടുന്നു എന്ന പരാതിയുണ്ടായിരുന്നു. വ്യാവസായിക സമൂഹത്തില്‍ തുല്യജോലിക്ക് അര്‍ഹിക്കുന്ന വേതനം ലഭ്യമാക്കുക എന്നതും ചര്‍ച്ചയായി മാറി.
ചരിത്രത്തില്‍ വനിതാദിനം
ലോകത്ത് വനിതാദിനം ഔദ്യോഗികമായി ആചരിക്കാന്‍ തുടങ്ങിയത്. യു.എന്നിന്റെ 1975-ലെ അന്താരാഷ്ട്ര വനിതാ വര്‍ഷാചരണത്തിനുശേഷമായിരുന്നു. ഓരോ വര്‍ഷവും ഫെബ്രുവരിയിലെ അവസാന ഞായറാഴ്ച അമേരിക്കയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി വനിതാദിനമായി പ്രഖ്യാപിച്ചിരുന്നു. 1908 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ നടന്ന വനിതാതൊഴിലാളികളുടെ കൂട്ടായ്മയും ശക്തിപ്രകടനവും ചരിത്രമായി മാറി.
1910ല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗില്‍ കൂടിയ സോഷ്യലിസ്റ്റ് വിമന്‍സ് കോണ്‍ഫറന്‍സിന്റെ രണ്ടാമത്തെ മീറ്റിംഗ്, എല്ലാ വര്‍ഷവും മാര്‍ച്ച് എട്ട് അന്തര്‍ദേശീയ വനിതാദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.1912ല്‍ ലെനിന്റെ ഒരു വനിതാപ്രഖ്യാപനവും ഇതിന് ആക്കം കൂട്ടി. ന്യൂയോര്‍ക്കിലെ ഒരു തുണിമില്ലിലെ വനിതാ തൊഴിലാളികള്‍ 1857 മാര്‍ച്ച് എട്ടിന്, മെച്ചപ്പെട്ട വേതനം വേണമെന്നാവശ്യപ്പെട്ട് പണിമുടക്കിയതും ദിനാചരണത്തിന്റെ തങ്കലിപികളില്‍ എഴുതപ്പെട്ടിട്ടുണ്ട്.
വനിതാദിനം ഓര്‍മപ്പെടുത്തുന്നത്
സ്ത്രീ മുന്നേറ്റത്തിലൂടെ സമൂഹത്തില്‍ പല മാറ്റങ്ങളും വരുത്തിയിട്ടുണ്ട്. ഇന്ദിരാഗാന്ധി, ഇറോം ശര്‍മിള തുടങ്ങി എത്രയോ പേരുകള്‍ നാം കേള്‍ക്കുന്നു. ദൃഢനിശ്ചയത്തിന്റെ, കരുത്തിന്റെ പ്രതീകമാണ് ഓരോ സ്ത്രീകളും. മാറ്റത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ട് സമൂഹത്തെയും തലമുറയെയും വാര്‍ത്തെടുക്കാന്‍ കെല്‍പ്പുള്ളവര്‍. തെങ്ങുകയറ്റം മുതല്‍ ഭരണചക്രം വരെ തിരിക്കുന്ന സ്ത്രീകളുണ്ട് രാജ്യത്ത്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും കഥ പറഞ്ഞ മദര്‍ തെരേസയെ പോലെയുള്ളവരുടെ വിശുദ്ധ മുഖങ്ങള്‍. ഈ രാജ്യത്തെ ഓരോ സ്ത്രീക്കും വേണ്ട പരിഗണനയും അര്‍ഹിക്കുന്ന സ്ഥാനവും നല്‍കാന്‍ സമൂഹത്തെ ഒന്നുകൂടി ഓര്‍മപ്പെടുത്താം.
രക്ഷയാണ് സുരക്ഷ
സ്ത്രീധനം, പെണ്‍കുട്ടികളെ അവഗണിക്കല്‍, പെണ്‍ഭ്രൂണഹത്യ, തൊഴില്‍രംഗത്തെ ചൂഷണം, വേതനത്തിലെ അസമത്വം, സുരക്ഷിതത്വമില്ലായ്മ, തുടങ്ങിയവയെല്ലാം ഇന്നും പരിഹാരം കാണാതെ കിടക്കുന്നു. ഇവിടെയാണ് സ്ത്രീകള്‍ക്കു മാന്യമായ ജീവിതം ഉറപ്പുവരുത്താന്‍ കഴിയുന്ന സമൂഹത്തിന്റെ പ്രസക്തി. സ്ത്രീ നേരിടുന്ന രക്ഷയില്ലായ്മ സമൂഹത്തിനു കൂടി ബാധ്യതയുള്ള ഒരു പ്രശ്‌നമാണ്. എങ്കിലും നിയമം മൂലമുള്ള രക്ഷ അവര്‍ ശരിക്കും അര്‍ഹിക്കുന്നു.
വനിതകള്‍ക്കൊരു ബില്‍
ഇന്ത്യയിലും, ഇതിന്റെ അലയൊലികള്‍ ഉണ്ടായി. സരോജിനി നായിഡുവിന്റെ നേതൃത്വത്തില്‍ 1920ലായിരുന്നു ഇത്. നിയമ നിര്‍മാണ കേന്ദ്രങ്ങളില്‍ വനിതകള്‍ക്കു വിവേചനം ഉണ്ടാകരുത് എന്നതായിരുന്നു ഈ പ്രകടനത്തില്‍ ആവശ്യപ്പെട്ടത്. 1975-ലെ 'വനിതാസംവരണം' എന്ന ആശയത്തില്‍ നിന്നാണ് ഇന്നു ചര്‍ച്ചാവിഷയമായ വനിതാസംവരണ ബില്ലിന്റെ ഉദയം. പഞ്ചായത്തീരാജ് ഭരണസമിതികളില്‍ വനിതകള്‍ക്കുള്ള സംവരണം 33 ആയത് 1992-ലെ ഭേദഗതിയിലായിരുന്നു. സ്ത്രീകള്‍ക്ക് പരമാവധി സുരക്ഷയും നിയമ സഹായവും ഉറപ്പാക്കുന്നതിനായി വനിതാകമ്മിഷനുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."