HOME
DETAILS
MAL
ഖത്തറിലെ ഹമദ് തുറമുഖത്തു ഫെബ്രുവരിയില്‍ 120 വാണിജ്യ കപ്പലെത്തി
backup
March 08 2018 | 09:03 AM
ദോഹ: ഹമദ് തുറമുഖത്തില്‍ ഫെബ്രുവരിയിലെത്തിയത് 120 വാണിജ്യക്കപ്പലുകള്‍. മേഖലയിലെതന്നെ ഏറ്റവും വലിയ തുറമുഖമായ ഹമദില്‍ ഫെബ്രുവരിയില്‍ 5862 ടണ്‍ കാര്‍ഗോയാണ് കൈകാര്യം ചെയ്തത്.
ജനുവരിയില്‍ 9890 ടണ്‍ ബള്‍ക്ക് കാര്ഗോയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 465 ശതമാനത്തിന്റെ വര്‍ധനവാണ് ഫെബ്രുവരിയിലുണ്ടായത്. 10,37,35 ടിഇയു കണ്ടെയ്നറും 94,796 ബ്രേക്ക് ബള്‍ക്ക് കാര്‍ഗോയും കൈകാര്യം ചെയ്തതായും ക്യുടെര്മിനല്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
4845 വാഹനങ്ങളും 50,000 കന്നുകാലികളും ഫെബ്രുവരിയില്‍ ഹമദ് തുറമുഖം മുഖേന ഇറക്കുമതി ചെയ്തു. ഹമദ് തുറമുഖം പ്രവര്‍ത്തനം തുടങ്ങിയശേഷം ഏറ്റവുമധികം കപ്പലുകളെത്തിയത് ജനുവരിയിലായിരുന്നു-182 എണ്ണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."