HOME
DETAILS
MAL
നെഫിയു റിയോ നാഗാലാന്റ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
backup
March 08 2018 | 10:03 AM
കൊഹിമ: നാഗാലാന്‍ഡില്‍ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ (എന്‍.ഡി.പി.പി) നേതാവ് നെഫിയു റിയോ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയാണ് നെഫിയു റിയോ ഭരണത്തിലേറുന്നത്. ഗവര്‍ണര്‍ പിബി.ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. കൊഹിമയില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു, പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന് എന്നിവര്‍ സന്നിഹിതരായിരുന്നു.
60 അംഗ നിയമസഭയില്‍ തനിക്കൊപ്പം 32 എം.എല്‍.എ മാരുണ്ടെന്ന് കാണിച്ച് റിയോ ഗവര്‍ണര്‍ക്ക് മുന്നില്‍ അവകാശവാദം ഉന്നയിച്ചിരുന്നു.
നേരത്തെ എന്‍.പി.എഫുമായി സഖ്യത്തിലായിരുന്ന ബി.ജെ.പി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് റിയോയുടെ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."