HOME
DETAILS

നിയമം കൈയിലെടുക്കുന്ന വിധം

  
backup
March 08 2018 | 23:03 PM

niyamaam-kayyil-edukkunna-vidham

കുറച്ചു മുമ്പുള്ള സംഭവമാണ്. അടിപിടിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിചയക്കാരെ സന്ദര്‍ശിക്കാനാണ് ഈ വിനീതന്‍ അവിടെയെത്തിയത്. 

സംസാരത്തിനിടെ അവര്‍ പറഞ്ഞു, ''അടിക്കു പകരം അടി തന്നെ വേണം. ഞങ്ങള്‍ അതു നടപ്പാക്കുകയും ചെയ്തു.''
ഞാന്‍ ചോദിച്ചു, ''നിങ്ങളിപ്പോള്‍ അഡ്മിറ്റിലല്ലേ.''
''അതൊന്നും പ്രശ്‌നമില്ല. ഇന്നലെത്തന്നെ ഓട്ടോ വിളിച്ചു പോയി തല്ലിയവനെ പകരംതല്ലി ഇവിടെ തന്നെ വന്നുകിടന്നു.''
ഇതാണു നമ്മുടെ നാട്ടിലെ അവസ്ഥ. നിയമത്തിന്റെ ദൃഷ്ടിയില്‍ ഇവര്‍ ആശുപത്രി സംരക്ഷണത്തിലും നിരീക്ഷണത്തിലുമാണ്.പക്ഷേ, നടക്കേണ്ടതെല്ലാം നടന്നു.
പൊലിസ് ലോക്കപ്പിലുള്ള മോഷ്ടാക്കളെപ്പോലും രാത്രിയായാല്‍ മോഷ്ടിക്കാന്‍ പറഞ്ഞു വിടാറുണ്ടെന്നാണു കേള്‍ക്കുന്നത്. ക്രിമിനല്‍ക്കേസുകളില്‍ ഇങ്ങനെ നിയമം കൈയിലെടുക്കാന്‍ വ്യക്തികള്‍ക്ക് അധികാരമില്ല.
ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നിയമവിധേയമായ വധശിക്ഷയോടു കടുത്ത എതിര്‍പ്പാണ്. അതേസമയം, ക്വട്ടേഷന്‍ നല്‍കി ആളുകളെ വധിക്കുന്നതില്‍ ഒരു തെറ്റും ഇവര്‍ കാണുന്നില്ല.
പ്രശ്‌നങ്ങള്‍ വ്യക്തികള്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന കാര്യം പറയുമ്പോള്‍ ചില സംഗതികള്‍ ഓര്‍ത്തു പോവുന്നു. മലബാറില്‍ പഴയകാലത്ത് പലചരക്കു കച്ചവടക്കാര്‍ ഇടപാടുകാര്‍ക്ക് നീണ്ട അവധി വച്ചു ചരക്കു കടംകൊടുക്കുന്ന പതിവുണ്ടായിരുന്നു. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ തിരിച്ചടക്കാന്‍ സമയം നല്‍കും.
ഈ അവധിയും തെറ്റിയാല്‍ കച്ചവടക്കാരന്‍ ചില സഹായികളെയും കൂട്ടി കടബാധിതന്റെ വീട്ടില്‍ ചെന്നു വളര്‍ത്തുമൃഗങ്ങള്‍, ആഭരണങ്ങള്‍, വിലപിടിച്ച പാത്രങ്ങള്‍, പഴവര്‍ഗങ്ങള്‍ മുതലായവ എടുത്തുകൊണ്ടു പോകും. ഈ നീക്കത്തെ പൊതുവെ ആരും എതിര്‍ക്കാറില്ല. ഇങ്ങനെ പിടിച്ചെടുക്കുന്ന സാധനങ്ങള്‍ക്കു വില കണക്കാക്കി കടത്തിലേയ്ക്കു വരവുവയ്ക്കും.
ഇത്തരം വസൂലാക്കലിനു നിയമത്തിന്റെ പിന്‍ബലമുണ്ടെന്നാണു കര്‍മശാസ്ത്രത്തില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്. അബൂസുഫ്‌യാന്‍ (റ) വിന്റെ ഭാര്യ ഹിന്ദ് പ്രവാചകസന്നിധിയിലെത്തി. ഭര്‍ത്താവിന്റെ പിശുക്കിനെക്കുറിച്ചു പരാതി പറഞ്ഞപ്പോള്‍ അവള്‍ക്കും മക്കള്‍ക്കും പര്യാപ്തമായ ധനം കിട്ടുന്ന മാര്‍ഗമുപയോഗിച്ചു നേടാമെന്നാണു പ്രവാചകന്‍ അരുള്‍ ചെയ്തത്.
പ്രശ്‌നം കോടതിയിലേയ്‌ക്കെത്തിച്ചാല്‍ ഉണ്ടാകാവുന്ന പ്രയാസങ്ങള്‍ കണക്കിലെടുത്താണ് ഇത്തരം അനുവാദം ശരീഅത്ത് നല്‍കുന്നത്. അതേസമയം ഇങ്ങനെ സ്വയം വസൂലാക്കുമ്പോള്‍ സംഘര്‍ഷവും കുഴപ്പവും സംഭവിക്കാനിടയുണ്ടെങ്കില്‍ ഇതിനിറങ്ങരുതെന്നും മതം വിലക്കുന്നുണ്ട്. ധനസംബന്ധമായ കാര്യങ്ങളില്‍ ഇത്തരം ഒരിളവു നല്‍കുന്ന ശരീഅത്ത് പക്ഷേ, ക്രിമിനല്‍ കുറ്റങ്ങള്‍ക്കു സ്വയം ശിക്ഷ വിധിക്കാന്‍ അനുവദിക്കുന്നില്ല.
കോടതി മുഖേന മാത്രമേ അതു നടപ്പാക്കാവൂവെന്നു ശഠിക്കുന്നുണ്ട്. അതേസമയം, കോടതിക്കു പുറത്തുവച്ചു വ്യക്തികള്‍ ശിക്ഷ നടപ്പാക്കുന്നതിനെ വിലക്കുകയും ചെയ്യുന്നു. ക്രിമിനല്‍ കേസുകള്‍ വ്യക്തികള്‍ കൈകാര്യം ചെയ്യുമ്പോള്‍ അരാജകത്വവും സംഘര്‍ഷവും സ്വാഭാവികമായിരിക്കും. ഒരാള്‍ വധിക്കപ്പെട്ടാല്‍ ഘാതകന്റെ കുടുംബത്തോടു പ്രതികാരം ചെയ്യുന്ന പതിവാണു പണ്ടുണ്ടായിരുന്നത്. ഇന്നു ഘാതകന്റെ പാര്‍ട്ടിക്കാരനെയാണു ലക്ഷ്യം വയ്ക്കുന്നത്. ചിലപ്പോള്‍ അവന്റെ മതത്തില്‍പ്പെട്ടവരെയും. പ്രതികാരത്തിന്റെ രൂപവും കണക്കുമെല്ലാം ശരീഅത്ത് കൃത്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വ്യക്തികള്‍ക്ക് അതൊന്നും ശ്രദ്ധിക്കാന്‍ കഴിയണമെന്നില്ലല്ലോ.
കുറ്റവാളികളെ കണ്ടെത്തലും സങ്കീര്‍ണത നിറഞ്ഞതാണ്. ഉമറുല്‍ ഫാറൂഖിന്റെ ഭരണകാലത്തു നാലുപേര്‍ സംഘടിച്ചു രണ്ടാള്‍ക്കെതിരേ വ്യഭിചാരാരോപണം ഉന്നയിച്ചു. മൂന്നുപേരും കൃത്യമായി മൊഴി നല്‍കി. നാലാമന്‍ പറഞ്ഞു. കക്ഷിയുടെ മുഖം കണ്ടിട്ടില്ലെന്ന്. തുടര്‍ന്നു ഖലീഫ നാലാമനെ വെറുതെ വിടുകയും മൂന്നാള്‍ക്ക് ആരോപണശിക്ഷയെന്ന നിലയില്‍ 80 അടി വീതം നല്‍കുകയും ചെയ്തു.
തഫ്‌സീര്‍ ഇബ്‌നു കസീറില്‍ നിന്നു മറ്റൊരു കഥ. നാലുപേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനൊരുങ്ങി. അവള്‍ വഴങ്ങിയില്ല. പക പോക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗം വിചിത്രമായിരുന്നു. ഇവള്‍ ഒരു നായയെ ഉപയോഗിച്ചു ലൈംഗികവേഴ്ച നടത്തി എന്നാരോപിച്ചു. ജഡ്ജി ഇവരുടെ മൊഴി പെട്ടെന്നു കേട്ട് നാലു പേരെയും അകറ്റിനിര്‍ത്തിയ ശേഷം ചോദിച്ചു. നിങ്ങള്‍ പറഞ്ഞ നായയുടെ നിറമെന്തായിരുന്നു. പലരുടെയും മറുപടി വ്യത്യസ്തമായിരുന്നു. ഈ നാലുപേരെയും വധിക്കാന്‍ ഉത്തരവിടുകയായിരുന്നു അനന്തരഫലം. ജഡ്ജിമാരുടെ വിവേചനശക്തി എക്കാലത്തും പ്രധാനഘടകം തന്നെയാണല്ലോ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  14 minutes ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  an hour ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  3 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  4 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  4 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago