മലയാള മധുര നുകരം നുകരാന്‍ ഉത്തരേന്ത്യന്‍ കുട്ടികളും
ഒറ്റപ്പാലം: മലയാളത്തിന്റെ അക്ഷര മധുരം നുകരാന്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൊച്ചു കുട്ടികളും. ജാര്‍ക്കണ്ഡില്‍ നിന്നും സിക്കീമില്‍ നിന്നുള്ള രണ്ടു കുട്ടികളാണ് ഒറ്റപ്പാലം ബി ഇ എം യു പി സ്കൂളില്‍ എല്‍ കെ ജി ക്ലാസ്സില്‍ ചേര്‍ന്നത്. സിക്കിം സ്വദേശി പ്രേകുമാരിന്റെ മകള്‍ അഞ്ജു ശുഭയും ജാര്‍ക്കണ്ഡ് സ്വദേശി മന്‍സൂര്‍ ആലത്തിന്റെ മകന് ആഷിക് അക്രവുമാണ് ഒരെ ക്ലാസ്സില്‍ ചേര്‍ന്നത്. മാത്യഭാഷ ഹിന്ദിയും സിക്കിമുമാണെങ്കിലും എല്‍ കെ ജി ഇംഗ്ലീഷ് മീഡിയത്തില്‍ മലയാളം കൂടി ഇവര്‍ പഠിക്കും. സമീപത്തെ ഒരു ഹോട്ടലില്‍ ജോലിക്കാരനാണ് അഞ്ജു ശുഭയുടെ പിതാവ്. ആഷിക് അക്രത്തിന്റെ പിതാവ് സമീപത്തെ മുസ്ലീം പള്ളിയിലാണ്. രണ്ടു പേരും കുടുംബസമേതം ഒറ്റപ്പാലത്ത് താമസിക്കുന്നതിനാല്‍ കുട്ടികളുടെ പഠിത്തവും ഇവിടെയാക്കുകയായിരുന്നു. കുട്ടികളുടെ ഉച്ച ഭക്ഷണവും പഠനവും സൗജന്യമായി കിട്ടുന്നത് വലിയ കാര്യമാണെന്ന് മന്‍സൂര്‍ ആലം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."