HOME
DETAILS
MAL
ഗോകുലത്തിന് നോര്‍ത്ത്ഈസ്റ്റ്
backup
March 09 2018 | 00:03 AM
ഭുവനേശ്വര്‍: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ പോരാട്ടത്തിനുള്ള ടീമുകളുടെ യോഗ്യതാ മത്സരങ്ങള്‍ ഈ മാസം 15, 16 തിയതികളില്‍ അരങ്ങേറും. ഇതില്‍ വിജയിക്കുന്ന നാല് ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ടിലേക്ക് കടക്കാം. ഐ.എസ്.എല്‍, ഐ ലീഗ് പോരാട്ടത്തില്‍ അവസാന നാലിലുള്ള ടീമുകളാണ് യോഗ്യതാ പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്. ഇരു ടൂര്‍ണമെന്റിലേയും ആറ് വീതം ടീമുകള്‍ നേരിട്ട് യോഗ്യത ഉറപ്പാക്കി കഴിഞ്ഞു. 15ന് നടക്കുന്ന പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസ്- ചര്‍ച്ചില്‍ ബ്രദേഴ്‌സുമായും നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡ്- ഗോകുലം കേരള എഫ്.സിയേയും നേരിടും. 16ന് നടക്കുന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി- ഇന്ത്യന്‍ ആരോസുമായും എ.ടി.കെ- ചെന്നൈ സിറ്റിയുമായും ഏറ്റുമുട്ടും. ഈ മാസം 31 മുതല്‍ ഏപ്രില്‍ 25 വരെയാണ് സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."