കെ.എസ്.യു ധര്‍ണ നടത്തി
വടക്കാഞ്ചേരി : വേലൂര്‍ കിരാലൂര്‍ പരശുരാമ മൊമ്മോറിയല്‍ എല്‍.പി സ്‌കൂള്‍ അടച്ച് പൂട്ടിയത് സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി മണ്ഡലത്തില്‍ ഇത്രയും ഗുരുതരമായ സംഭവ വികാസം നടന്നിട്ടും മന്ത്രി ശരിയായ ഇടപെടല്‍ നടത്തിയില്ലെന്നും ആരോപിച്ച് കെ.എസ്.യു വിന്റെ നേതൃത്വത്തില്‍ വടക്കാഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്തി.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 25 ഓളം സ്‌കൂളുകള്‍ സംസ്ഥാന മൊട്ടുക്ക് അടച്ച് പൂട്ടല്‍ ഭീക്ഷണിയുടെ വക്കിലാണെന്ന് കെ.എസ്.യു നേതാക്കള്‍ കുറ്റപ്പെടുത്തി.
ഡി.സി.സി സെക്രട്ടറി എ പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ഒ.ജെ ജനീഷ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ് നാരായണന്‍ , ഫ്രാന്‍സീസ് ചിറ്റില പ്പിളളി, നിഖില്‍, ജോണ്‍, സുജില്‍ വൈലോപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."