അക്ഷര വെളിച്ചത്തിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍
വടക്കാഞ്ചേരി: കഴിഞ്ഞ രണ്ട് മാസകാലം ആരവങ്ങളൊഴിഞ്ഞ് കിടന്നിരുന്ന സ്‌കൂള്‍ അങ്കണങ്ങളില്‍ ഇന്നലെ നടന്നത് മിനി പൂരത്തിന്റെ ആവേശലഹരി അക്ഷര വെളിച്ചത്തിന്റെ ലോകത്തേക്ക് പിച്ച വെച്ചത്തിയ കുരുന്നുകള്‍ കണ്ടതെല്ലാം വിസ്മയ കാഴ്ചകള്‍. വര്‍ണ ബലൂണുകളും, തോരണങ്ങളും കൊണ്ട് അലങ്കരിച്ചിരുന്നു സ്‌കൂള്‍ അങ്കണവും, പരിസരവും സ്‌കൂളുകളിലെത്തിയ നവാഗതര്‍ക്കെല്ലാം ലഭിച്ചു തൊപ്പിയും മധുര പലഹാരവും വര്‍ണ്ണ ബലൂണുകളും ശിവദാസ് പുറമേരി രചനയും ഡോ: മണക്കാല ഗോപാലകൃഷ്ണന്‍ സംഗീത വും പി. ജയചന്ദ്രന്‍ ആലാപനവും നിര്‍വഹിച്ച പ്രവേശനോത്സവ ഗാനത്തോടെയായിരുന്നു പ്രവേശനോത്സവ പരിപാടികള്‍ .
വടക്കാഞ്ചേരി നഗരസഭ പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം പരുത്തിപ്ര ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്നു. നഗരസഭ ചെയര്‍ പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.കെ പ്രമോദ്കുമാര്‍ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷ ലൈല നസീര്‍, കൗണ്‍സിലര്‍മാരായ ബുഷറ റഷീദ്, ലിസി പ്രസാദ്, എം.എച്ച് ഷാനവാസ്, സാമൂഹ്യ പ്രവര്‍ത്തകന്‍ ഐശ്വര്യ സുരേഷ് സംസാരിച്ചു. സെന്റ് ഫ്രാന്‍സീസ് എല്‍.പി സ്‌കൂളിലും, വടക്കാഞ്ചേരി ഗവണ്‍മെന്റ് ബോയ്‌സ് എല്‍.പി സ്‌കൂളി ലും നഗരസഭ കൗണ്‍സിലര്‍ സിന്ധു സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ബോയ്‌സ് ഹൈസ്‌കൂളിലും സിന്ധു വായിരുന്നു ഉദ്ഘാടക.
സരിതപുരം ഫാത്തിമ മാതാ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാനേജര്‍ ഫാ:ജിമ്മി കല്ലിങ്ക കുടിയില്‍ ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി ഗവണ്‍ മെന്റ് ഗേള്‍സ് ഹൈസ് കൂളില്‍ അഞ്ചാം ക്ലാസില്‍ പുതിയതായി ചേര്‍ന്ന അഞ്ച് കുട്ടികള്‍ ചേര്‍ന്നാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് നടന്ന സമ്മേളനം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ടി.എന്‍ ലളിത ഉദ്ഘാടനം ചെയ്തു. ഗവണ്‍മെന്റ് ഗേള്‍സ് എല്‍.പി സ്‌കൂളില്‍ ആരോഗ്യ കേരളം ജില്ലാ കോഓഡിനേറ്റര്‍ അഡ്വ. ടി.എസ് മായാദാസായിരുന്നു ഉദ്ഘാടകന്‍. വരവൂര്‍ മേഖലയി ലും വിവിധ പരിപാടികള്‍ നടന്നു.
ഗവണ്‍മെന്റ് ഹൈസ്‌കൂളിലും, എല്‍.പി സ്‌കൂളിലും പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബാബു ഉദ്ഘാടനം ചെയ്തു. തലശ്ശേരി എ.എല്‍.പി സ്‌കൂളില്‍ പഞ്ചായത്ത് മെമ്പര്‍ നിഷ അബ്ബാസ് ഉദ്ഘാടനം നിര്‍വഹിച്ചു. കുണ്ടന്നൂര്‍ സെന്റ് ജോസഫ് യു.പി സ്‌കൂളില്‍ നവാഗതരെ സമ്മാന പൊതികള്‍ നല്‍കിയാണ് വരവേറ്റത്.
പഠനോപകരണങ്ങളുടെ വിതരണവും നടന്നു. അധ്യാപകരും, രക്ഷിതാക്കളും ചേര്‍ന്ന് അക്ഷരദീപം തെളിയിച്ചു. പഞ്ചായത്ത് മെമ്പര്‍ പ്രീതി സതീഷ് ഉദ്ഘാടനം ചെയ്തു ഫാ: ജോളി ചിറമ്മല്‍ അധ്യക്ഷനായി. ചിറ്റണ്ടജ്ഞാനോദയം യു.പി സ്‌കൂളില്‍ സഹകരണ സംഘം പ്രസിഡന്റ് ഫ്രാന്‍സീസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഗോപാല കൃഷ്ണന്‍ എം.സി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാല്‍ മുഖ്യാത്ഥിയായി പങ്കെടുത്തു.
ബി.ആര്‍.സി വടക്കാഞ്ചേരിതല പ്രവേശനോത്സവം കുട്ടഞ്ചേരി എല്‍.പി.സ്‌കൂളില്‍ വെച്ച് നടന്നു.64 സ്‌കൂളുകളെ കേന്ദ്രീകരിച്ചുള്ള പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ നിര്‍വഹിച്ചു.എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് മീനശലമോന്‍ ചടങ്ങില്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ വി.സി.ബിനോജ്,പി.ടി.എ.പ്രസിഡന്റ് കെ.എ.മനോജ്,കെ.ശാരദാമ്മ,എം.ആശ,ജോളി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്രവേശനോത്സവവും യൂണിഫോം വിതരണവും ഗുരുവായൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് ബദറുദ്ദീന്‍ അദ്ധ്യക്ഷനായി. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈലജ ദേവന്‍, പ്രിന്‍സിപ്പാള്‍ ബീന, ലത്തീഫ്മാസ്റ്റര്‍, പിടിഎ അംഗം മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. പിടിഎ വൈസ് പ്രസിഡന്റ് പി.എന്‍. മുരളി പഠനോപകരണം വിതരണം ചെയ്തു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ്ജ് ഷെര്‍ളി ഫ്രാന്‍സീസ് സ്വാഗതവും രജിതന്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു
മതിലകം പഞ്ചായത്ത് തല പ്രവേശനോത്സവം മതിലകം സെന്റ് മേരീസ് സ്‌കൂളില്‍ നടന്നു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ആബിദലി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡന്റ് കെ.എ.റാഫി അധ്യക്ഷനായി. ആനി റോയ്, സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു.എടത്തിരുത്തി പഞ്ചായത്ത് തല പ്രവേശനോത്സവം എടത്തിരുത്തി സി.യു.പി.സ്‌കൂളില്‍ ഘോഷയാത്രയോടെ നടന്നു. ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് അധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബേബി ശിവദാസ്, വാര്‍ഡ് മെമ്പര്‍മാര്‍, വിദ്യാഭ്യാസ സ്ന്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജ്ഞിനി സത്യന്‍, മതിലകം ബി.പി.ഒ. എന്‍.എ.ബാനുപ്രിയന്‍, കര്‍മ്മലമാതാ ഫെറോന പള്ളി വികാരി ഫാ, പോള്‍ എളങ്കുന്നത്തപ്പുഴ, മദര്‍ സുപ്പീരിയര്‍ സി.ആല്‍ഫി, പി.ടി.എ.പ്രസിഡന്റ് ഷെമീര്‍ എളയേടത്ത്, പ്രധാനധ്യാപിക സി.ഗ്രെയ്‌സിലിന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."