സര്‍ക്കാര്‍ പ്രചാരണത്തിനായി മധ്യപ്രദേശ് ഉപയോഗിച്ചത് 640 കോടി രൂപ
ഭോപ്പാല്‍: സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ പ്രചാരണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ നാലുവര്‍ഷത്തിനിടെ ചെലവഴിച്ചത് 640 കോടി രൂപ. നിയമസഭയില്‍ കോണ്‍ഗ്രസാണ് ഇക്കാര്യം ഉന്നയിച്ച് പ്രതിഷേധിച്ചത്.
പ്രചാരണ ക്യാംപയിനുകള്‍ക്ക് സര്‍ക്കാര്‍ 640 കോടി രൂപ എങ്ങനെയൊക്കെയാണ് ചെലവഴിച്ചതെന്ന് ചോദിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് ജയ് വര്‍ധന്‍ സിങാണ് തുടക്കംകുറിച്ചത്.
നര്‍മദ സേവാ യാത്രയുടെ പരസ്യത്തിനു വേണ്ടി 21 കോടി രൂപ ചെലവഴിച്ചപ്പോള്‍ ഭവാന്ദര്‍ പദ്ധതി (കര്‍ഷകര്‍ക്കുള്ള പദ്ധതി) ജനപ്രിയമാക്കുന്നതിനു വേണ്ടി നാലു കോടി രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ധാന്യ ഇന്‍ഷുറന്‍സ് പദ്ധതിയായ കിസാന്‍ ഫസല്‍ ബീമ യോജ്‌നയുടെ പരസ്യത്തിനായി ഒരു തുകയും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്രയും തുക കൊണ്ട് സര്‍ക്കാരിന് സ്വന്തമായി ചാനല്‍ തുടങ്ങാമായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
നര്‍മദ സേവാ യാത്ര പൊതുജനത്തിന് ഉപകാരമുള്ളതാണെന്നും ജലസംരക്ഷണത്തിനു വേണ്ടിയായിരുന്നുവെന്നും മറുപടി പ്രസംഗത്തിനിടെ നിയമസഭാകാര്യ മന്ത്രി നരോത്തം മിശ്ര പറഞ്ഞു.
ഏതെല്ലാം കാര്യങ്ങള്‍ക്ക് എത്ര തുക ചെലവഴിച്ചുവെന്നായിരുന്നു എം.എല്‍.എയുടെ ചോദ്യം. എന്നാല്‍ അത്രയും രേഖകള്‍ സഭയില്‍ കൊണ്ടുവരുന്നത് സാധ്യമായ കാര്യമല്ലെന്ന് മന്ത്രി പറഞ്ഞു. എം.എല്‍.എയുടേത് നിശ്ചിത ചോദ്യമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."