HOME
DETAILS

ഭൂമിയിടപാട്: കര്‍ദിനാള്‍ ആലഞ്ചേരിക്കെതിരേ വൈദികര്‍ തുറന്ന പോരിന്

  
backup
March 09 2018 | 21:03 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%be%e0%b4%b3%e0%b5%8d%e2%80%8d

കൊച്ചി: വിവാദമായ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതുവരെ കര്‍ദിനാളിന്റെ ചുമതലകളില്‍ നിന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി മാറിനില്‍ക്കണമെന്ന് വൈദികരുടെ കൂട്ടായ്മ. ഇതുസംബന്ധിച്ച് വൈദികര്‍ ഒപ്പിട്ട നിവേദനം സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് വൈദികര്‍ കൈമാറി. കര്‍ദിനാളിന്റെ അരമനക്ക് സമീപമുള്ള സെന്റ് മേരീസ് ബസലിക്കയില്‍ നിന്ന് പ്രകടനമായാണ് വൈദികര്‍ അരമനയിലേക്ക് എത്തിയത്. ഈ സമയം കര്‍ദിനാള്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ സഹായമെത്രാന്‍ മാര്‍ എടയന്ത്രത്തിന് നിവേദനം നല്‍കുകയായിരുന്നു. നിവേദനത്തിലെ വിഷയം സിനഡിനെയും മാര്‍പാപ്പയെയും അറിയിക്കണമെന്നും വൈദികരുടെ കൂട്ടായ്മ സഹായമെത്രനോട് ആവശ്യപ്പെട്ടു.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കാനോനിക നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടെന്ന് സിനഡ് ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണത്തില്‍ വ്യക്തമായതായി വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതിരൂപതയുടെ കടം തീര്‍ക്കാനായി നടത്തിയ ഭൂമിയിടപാടില്‍ 50 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സഭാസംവിധാനങ്ങളും ചട്ടക്കൂടുകളും നിഷ്‌കര്‍ഷിക്കുന്ന നിയമങ്ങള്‍ അട്ടിമറിച്ചുള്ള രഹസ്യഇടപാടായിരുന്നു ഇത്. നടക്കാതെ പോയ ഇടപാട് നടന്നിരുന്നെങ്കില്‍ 100 കോടിയുടെ നഷ്ടം സംഭവിക്കുമായിരുന്നു.
ഇന്ത്യയില്‍ തന്നെ ഏറ്റവും സാമ്പത്തിക ഭദ്രതയുണ്ടായിരുന്ന അതിരൂപത ഇപ്പോള്‍ 86 ലക്ഷം പ്രതിമാസം വായ്പാ തിരിച്ചടവ് നടത്തേണ്ട അവസ്ഥയിലാണുള്ളത്. മൂന്ന് വര്‍ഷം മുന്‍പുവരെ ബാങ്ക് ലോണുകള്‍ ഇല്ലാതിരുന്ന അതിരൂപതയുടെ ഭൂരിഭാഗം ഭൂമിയും ഇപ്പോള്‍ വായ്പകള്‍ക്കായി പണയം വച്ചിരിക്കുകയാണ്.
കര്‍ദിനാളിനോടും ഇടപാടുമായി ബന്ധപ്പെട്ട മറ്റുകക്ഷികളോടും യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വൈദികസമിതിയിലോ ഇതര സഭാവേദികളിലോ വെളിപ്പെടുത്താന്‍ പറഞ്ഞിരുന്നു. ഇത് കര്‍ദിനാള്‍ തള്ളിയതാണ് വിവാദത്തെ ഹൈക്കോടതിയിലെത്തിച്ചത്. സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണിതെന്നും അദ്ദേഹം പറഞ്ഞു. കര്‍ദിനാള്‍ മാറിനില്‍ക്കണമെന്നത് ഒന്നോ രണ്ടോ വൈദികരുടെ പ്രശ്‌നമല്ല. രൂപതയിലെ 458 വൈദികരില്‍ 448 പേരും ചേര്‍ന്നെടുത്ത തീരുമാനപ്രകാരമാണ് ഈ ആവശ്യം ഉന്നയിക്കുന്നതെന്നും ഫാ. കുര്യാക്കോസ് പറഞ്ഞു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  6 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  7 hours ago