HOME
DETAILS

എസ്.എച്ച്.ഒമാര്‍ക്ക് സഹായമായി രണ്ട് എസ്.ഐമാര്‍

  
backup
March 09 2018 | 21:03 PM

%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%8e%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%92%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%b9%e0%b4%be

തിരുവനന്തപുരം: സംസ്ഥാനത്ത് ചുമതലയേറ്റ എസ്.എച്ച്.ഒമാരെ സഹായിക്കാന്‍ ക്രമസമാധാന പാലനത്തിന്റെയും കുറ്റാന്വേഷണത്തിന്റെയും ചുമതലക്കാരായി രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിച്ചുകൊണ്ട് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിറക്കി. ഓരോ സ്റ്റേഷന്റെയും സാഹചര്യത്തിനുസരിച്ച് കുറ്റാന്വേഷണ വിഭാഗത്തിന് വേണ്ട അംഗസംഖ്യ ജില്ലാ പൊലിസ് മേധാവി വിഭജിച്ചു നല്‍കണം.
പൊലിസ് സ്റ്റേഷനിലെ പൊലിസുദ്യോഗസ്ഥരുടെ ഡ്യൂട്ടി നോട്ട് ബുക്ക് എഴുതുക, പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കുക, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് തയാറാക്കി അയക്കുക, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍, സമന്‍സിന്റെയും വാറണ്ടിന്റെയും ചുമതല എന്നിവ അതത് സ്റ്റേഷനുകളിലെ ക്രമസമാധാന ചുമതലയുള്ള സബ് ഇന്‍സ്‌പെക്ടര്‍മാരാണ് വഹിക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. ഗൗരവസ്വഭാവമുള്ള പരാതികള്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ പരിഗണനയ്ക്കായി നല്‍കണം.
കേസ് രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം അന്വേഷണത്തിന് ക്രൈം സബ് ഇന്‍സ്‌പെക്ടറെ ചുമതലപ്പെടുത്തും. കേസ് അന്വേഷണങ്ങളുടെ മേല്‍നോട്ടവും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഗ്രേവ് കേസുകളിലെ അന്വേഷണ ചുമതലയും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ നിര്‍വഹിക്കും. മുന്‍പുണ്ടായിരുന്ന സര്‍ക്കിള്‍ ഓഫിസുകള്‍ പൊലിസ് സ്റ്റേഷന്‍ നിലനില്‍ക്കുന്ന കോമ്പൗണ്ടില്‍ തന്നെയാണെങ്കില്‍ പ്രസ്തുത ഓഫിസ് സ്റ്റേഷന്‍ ഹൗസ് ഓഫിസായി ഉപയോഗിക്കും.
പൊലിസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്ന് പുറത്താണ് സര്‍ക്കിള്‍ ഓഫിസുകളെങ്കില്‍ ആ സ്ഥലസൗകര്യത്തെ പൊലിസുദ്യോഗസ്ഥരുടെ വിശ്രമമുറിയായോ കേസ് എഴുതാനിരിക്കുന്നവരുടെ മുറിയായോ ഉപയോഗപ്പെടുത്തും. പഴയ സര്‍ക്കിള്‍ ഓഫിസുകളില്‍ ജോലി ചെയ്തിരുന്ന സര്‍ക്കിളിലെ മറ്റു പൊലിസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ അതത് പൊലിസ് സ്റ്റേഷനുകളിലേക്ക് തിരിച്ചയക്കും. ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന്റെ മേല്‍നോട്ട ചുമതല ജില്ലാ പൊലിസ് മേധാവിമാര്‍ക്കാണെന്നും ഉത്തരവില്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തലച്ചോറിലേറ്റ അണുബാധ; പ്ലസ്ടു വിദ്യാര്‍ഥി കോഴിക്കോട് ചികിത്സയിലിരിക്കെ മരിച്ചു

Kerala
  •  3 months ago
No Image

രാജിക്കത്ത് കൈമാറി അരവിന്ദ് കെജ്‌രിവാള്‍

National
  •  3 months ago
No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago